Wednesday, August 21, 2013

രണ്ട് കടത്ത് തോണികള്‍ മന്ത്രിക്കുന്നത്.



ശരിയാണ്.
നമ്മെ തമ്മില്‍ ബന്ധിപ്പിച്ചിരുന്നു.
ചില ഊഷ്മള ഹൃദയ വിചാരങ്ങള്‍.
കുത്തൊഴുക്കിലും കരക്കടുക്കാന്‍
വേദനകള്‍ പങ്കായമാകുമെന്ന്
നമ്മോട് പറഞ്ഞ നക്ഷത്രവും.
ഒക്കെ ശരിയാണ്.
അപക്വ ചിന്തകളുടെ ഹിമക്കട്ടയില്‍
യാഥാര്‍ത്യങ്ങളുടെ വെയില്‍ നാളങ്ങള്‍
ഒന്ന് തൊട്ടുരുമ്മിയപ്പോള്‍
ബന്ധ(ന)ങ്ങളുടെ രസച്ചരടുകള്‍ ആവിയായി.
----------------------------------------------------------
ഒക്കെ ശരിയാണ്.
വ്യര്‍ത്ഥമോഹങ്ങളുടെ  ഭാണ്ടക്കെട്ടുമേന്തി
ഈ കളിത്തോണിയില്‍
ജീവിത സമസ്യകളുടെ പാരാവാരം കടക്കുക സാധ്യമായിരുന്നില്ല.
കരകളില്‍ കാത്തിരുന്നവര്‍ക്ക്
അവരുടെ കടമകളുടെ കെട്ടുകള്‍
ഭദ്രമാക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ.
രക്തമൂറിയ നമ്മുടെ ഹൃദയവും,
നനഞ്ഞ മിഴികളും
തോറ്റ നക്ഷത്രവും മാത്രം ബാക്കിയായി.
...............................................................
ഇപ്പോള്‍ ഇരു കരകളിലും
യാത്രക്കാര്‍ ഇറങ്ങിക്കഴിഞ്ഞിരിക്കുന്നു.
അതെ,
നിന്റെ മിഴികളില്‍ അന്നത്തെ അതേ നനവും
തിളക്കവും ബാക്കിയുണ്ടെങ്കില്‍
ആ നക്ഷത്രം ഇപ്പോഴും ചിലതെല്ലാം
നമ്മോട് മന്ത്രിക്കുന്നുണ്ട്.
................................................................

നിനക്കതു കേള്‍ക്കാന്‍  സാധിച്ചിരുന്നെങ്കില്‍...

(ചാലിയാര്‍ പുഴയിലെ പണ്ട് കണ്ട രണ്ടു തോണികള്‍ ----.അതല്ല ജീവിച്ചിരുന്ന രണ്ടാത്മാക്കള്‍ ആയിരുന്നു ഇവയെന്നും പഴമക്കാര്‍ പറയുന്നുണ്ട്..)

9 comments:

ajith said...

തോണികള്‍ കഥ പറയുന്നു

മൻസൂർ അബ്ദു ചെറുവാടി said...

നന്നായി കൂടരഞ്ഞീ ..
ചാലിയാറിനെ നമുക്ക് വീതം വെക്കേണ്ട :) ഒരുമിച്ച് കാണാം :)

Noushad Koodaranhi said...

അജിതേട്ടാ, നന്ദി സന്ദര്‍ശനത്തിനു. ഇനിയും തോനികള്‍ക്ക് എത്ര കഥ പറയാനുന്ടെന്നോ..?

Noushad Koodaranhi said...

ചെര്‍വാടീ... തീര്‍ച്ചയായും.

ഫൈസല്‍ ബാബു said...

ഹ്രദയത്തിലെവിടെയോ സ്പര്‍ശിക്കുന്ന വരികള്‍ , ശെരിയാണ് ജീവിച്ചിരുന്ന രണ്ടാത്മാക്കള്‍ ആയിരിക്കാം ഈ തോണികള്‍.

Noushad Koodaranhi said...

ഫൈസല്‍ജീ, ഈ കമന്റു കാണാന്‍ വൈകി.. നന്ദി കേട്ടോ .....

anaskoodaranhi said...

അവതരണം ....
മനോഹരം...

shameerasi.blogspot.com said...

മനോഹരമായി ഓര്‍മ്മകളെ കോര്‍ത്തിണക്കിയ വരികള്‍

SUHAINA VAZHAKKAD said...

ഓർമ്മകളുടെ ഓളങ്ങളിലിപ്പോഴും ആടി ഒഴുകുന്നൊരു തോണി