ശരിയാണ്.
നമ്മെ തമ്മില്‍ ബന്ധിപ്പിച്ചിരുന്നു.
ചില ഊഷ്മള ഹൃദയ വിചാരങ്ങള്‍.
കുത്തൊഴുക്കിലും കരക്കടുക്കാന്‍
വേദനകള്‍ പങ്കായമാകുമെന്ന്
നമ്മോട് പറഞ്ഞ നക്ഷത്രവും.
ഒക്കെ ശരിയാണ്.
അപക്വ ചിന്തകളുടെ ഹിമക്കട്ടയില്‍
യാഥാര്ത്യങ്ങളുടെ വെയില് നാളങ്ങള്‍
ഒന്ന് തൊട്ടുരുമ്മിയപ്പോള്‍
ബന്ധ(ന)ങ്ങളുടെ രസച്ചരടുകള്‍ ആവിയായി.
----------------------------------------------------------
ഒക്കെ ശരിയാണ്.
വ്യര്ത്ഥമോഹങ്ങളുടെ ഭാണ്ടക്കെട്ടുമേന്തി
ഈ കളിത്തോണിയില്
ജീവിത സമസ്യകളുടെ പാരാവാരം കടക്കുക സാധ്യമായിരുന്നില്ല.
കരകളില്‍ കാത്തിരുന്നവര്‍ക്ക്
അവരുടെ കടമകളുടെ കെട്ടുകള്‍
ഭദ്രമാക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ.
രക്തമൂറിയ നമ്മുടെ ഹൃദയവും,
നനഞ്ഞ മിഴികളും
തോറ്റ നക്ഷത്രവും മാത്രം ബാക്കിയായി.
...............................................................
ഇപ്പോള്‍ ഇരു കരകളിലും
യാത്രക്കാര്‍ ഇറങ്ങിക്കഴിഞ്ഞിരിക്കുന്നു.
അതെ,
നിന്റെ മിഴികളില്‍ അന്നത്തെ അതേ നനവും
തിളക്കവും ബാക്കിയുണ്ടെങ്കില്‍
‘ആ നക്ഷത്രം’ ഇപ്പോഴും ചിലതെല്ലാം
നമ്മോട് മന്ത്രിക്കുന്നുണ്ട്.
................................................................
നിനക്കതു കേള്‍ക്കാന്‍ സാധിച്ചിരുന്നെങ്കില്‍...
(ചാലിയാര്‍ പുഴയിലെ പണ്ട് കണ്ട രണ്ടു തോണികള്‍ ----.അതല്ല ജീവിച്ചിരുന്ന രണ്ടാത്മാക്കള് ആയിരുന്നു ഇവയെന്നും പഴമക്കാര്‍ പറയുന്നുണ്ട്..)
9 comments:
തോണികള്‍ കഥ പറയുന്നു
നന്നായി കൂടരഞ്ഞീ ..
ചാലിയാറിനെ നമുക്ക് വീതം വെക്കേണ്ട :) ഒരുമിച്ച് കാണാം :)
അജിതേട്ടാ, നന്ദി സന്ദര്‍ശനത്തിനു. ഇനിയും തോനികള്ക്ക് എത്ര കഥ പറയാനുന്ടെന്നോ..?
ചെര്വാടീ... തീര്‍ച്ചയായും.
ഹ്രദയത്തിലെവിടെയോ സ്പര്‍ശിക്കുന്ന വരികള്‍ , ശെരിയാണ് ജീവിച്ചിരുന്ന രണ്ടാത്മാക്കള് ആയിരിക്കാം ഈ തോണികള്‍.
ഫൈസല്ജീ, ഈ കമന്റു കാണാന്‍ വൈകി.. നന്ദി കേട്ടോ .....
അവതരണം ....
മനോഹരം...
മനോഹരമായി ഓര്‍മ്മകളെ കോര്‍ത്തിണക്കിയ വരികള്‍
ഓർമ്മകളുടെ ഓളങ്ങളിലിപ്പോഴും ആടി ഒഴുകുന്നൊരു തോണി
Post a Comment