Wednesday, August 25, 2010

നാം ഇനിയും കണ്ടുമുട്ടുമെന്നോ..?

അന്ന്,
ആദ്യമായി നിന്നെ കണ്ടത്,
കെമിസ്ട്രി ലാബിന്റെ അരണ്ട വെളിച്ചത്തിലായിരുന്നു.
പിപ്പെറ്റും ബ്യൂരെറ്റും പിന്നെ ടിള്‍ട്രെഷനും  തീര്‍ത്ത കണ്ഫ്യൂഷനില്‍
ഞാന്‍ വിഷണ്ണനായി നില്‍ക്കുമ്പോള്‍,
നേര്‍ത്ത പുഞ്ചിരിയോടെ നീ അടുത്ത് വന്ന്,
തെറ്റും ശരിയും വേര്‍തിരിച്ച് ,
പിന്നീടൊന്നുമുരിയാടാതെ,
നടന്നു പോയി.

ഉച്ചയൂണിന്റെ നേരത്ത്,
ആണ്‍ കുട്ടികളുടെ ബെഞ്ചില്‍
സ്ഥിരമായി അവശേഷിക്കുന്ന എന്നെ തിരഞ്ഞ്,
സീനിയര്‍ പെണ്‍കുട്ടികള്‍ എത്തിയപ്പോള്‍,
അവനെ വിട്ടേക്കൂ എന്നുരഞ്ഞു,
പിന്നെയും നീയെന്നെ രക്ഷിച്ചു.

(അന്ന് നീ പങ്കു വെച്ച,
ഉച്ചയൂണിന്റെ സ്വാദ്,
അന്നോ പിന്നീടോ ഞാനാരോടും പറഞ്ഞില്ല.)

ആകാശത്തിന്റെ
അനന്തമായ താരാപധത്തില്‍ നിന്ന്.
തിളങ്ങുന്ന ഒരു നക്ഷത്ര കുഞ്ഞ് ,
നിന്റെ കണ്ണുകളില്‍ കൂട് കൂട്ടിയത്,
ഞാന്‍ തിരിച്ചറിഞ്ഞത്
വളരെ പെട്ടെന്നായിരുന്നു.

മാസങ്ങളുടെ ഇടവേളയില്‍,
അതെ നക്ഷത്രക്കുഞ്ഞു,
മറ്റൊരുവളുടെ കണ്ണുകളിലേക്കു
ചേക്കേറിയപ്പോള്‍
ഞെട്ടിയത് ഞാനോ നീയോ?

ആദ്യം,
പെങ്ങളെന്നു വിളിച്ച്,
പിന്നെ പെണ്ണേ എന്നും,
വീണ്ടും....
കലാലയത്തിന്റെ പടിയിറങ്ങുമ്പോള്‍
നീയെനിക്കാരായിരുന്നു.?
എന്തായാലും അന്യരാവാതിരിക്കാന്‍
നമുക്കിടയില്‍ കാരണമൊന്നും ഉണ്ടായിരുന്നില്ല.
*********************************************

ഇന്ന്,
ഇരുപതാണ്ടിന്റെ ഓര്‍മ്മകള്‍ പേറി,
വിവര വിദ്യയുടെ കുരുക്കില്‍ കുരുങ്ങി,
നീ വീണ്ടും എന്റെ വിരല്‍ തുമ്പില്‍.
ഒരു ക്ലിക്ക് കൊണ്ട്,
ഞാന്‍ ചിരിച്ചതും ദേഷ്യപ്പെട്ടതും
നീ അനുഭവിക്കുന്നു.
പക്ഷെ വേണ്ടാ.

എന്റെ ജീവിതം പോലെ സംതൃപ്തമായതൊന്നു
നിനക്ക് കൂടി ആശംസിച്ചു
ഞാന്‍ വഴിയൊഴിഞ്ഞു പോകുന്നൂ.
വീണ്ടും കണ്ടു മുട്ടാമെന്ന ഒരു വാക്കും നോക്കും നേരാതെ,
നൊമ്പരപ്പെടുത്താതെ....

നിന്നെ ഞാന്‍
പെയ്തൊഴിയാത്ത
വര്‍ഷമെന്ന് വിളിക്കട്ടെ...

40 comments:

Unknown said...

സംഭവം വളരെ നന്നായിട്ടുണ്ട്. ഇനിയും ധാരാളം എഴുതണം.

കശ്മലന്‍ said...

grt! have to Unleash a lot..let it.

നൗഷാദ് അകമ്പാടം said...

നൗഷാദ് സാഹിബ്..
അസൂയപ്പെടുത്തുന്ന വരികള്‍..!

സാഹിത്യ ജീവിതത്തില്‍ ബോധപൂര്‍‌വ്വമല്ലാതെയുണ്ടായ നീണ്‍ട വിടവ്
താങ്കളുടെ രചനാ സൗകുമാര്യത്തെ ഒട്ടും ബാധിച്ചിട്ടില്ല
എന്നത് വളരെ സന്തോഷം നല്‍കുന്നു..

വരികളില്‍ നൊംബരത്തിന്റെ തീരാ വേദന വായിച്ചെടുക്കാം
ഒപ്പം നഷ്ടപ്രണയം നല്‍കുന്ന..
മറ്റൊന്നിനും തരാനാവാത്ത
ആ ഉള്‍നോവ്...

അന്യരാവാതിരിക്കാന്‍ കാരണമില്ലാതിരിക്കുമ്പോഴും
പെയ്തൊഴിയാത്ത മേഘമെന്ന് വിളിക്കുവാന്‍
ആ കാവ്യ ഹൃദയം തുടിക്കുമ്പോള്‍
............................

ആ മേഘം കാര്‍മേഘമായ് ഭാവനക്ക് മുകളില്‍ വന്നെത്തിനോക്കട്ടെ
ആ കാവ്യ ഭാവന ഉണര്‍ന്ന് നൃത്തമാടുകയുമഅവട്ടെ!
എന്ന് ഞാനാശംസിക്കുന്നു!.

നന്ദി വീണ്ടും, ഈ മനോഹര വരികള്‍ക്ക്!

Noushad Koodaranhi said...

@ അപ്പച്ചന്‍ ചേട്ടാ -പ്രോത്സാഹനത്തിനു നന്ദി.
@ കശ്മലാ- ഉപ്പോളം വരുമോ ഉപ്പിലിട്ടത്‌..?
@ നൌഷാദ അകംബാടം- പെട്ടെന്നുള്ള ഈ പ്രകോപനത്തിന് മൂലഹേതു താങ്ങളാണ്.
ഇതിങ്ങനെ തുടരാന്‍ പ്രാര്‍ത്ഥിക്കൂ..

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഭായ്...
നന്നായി എഴുതി....മനസ്സില്‍ തട്ടുന്ന വരികള്‍...
ഒരു നിമിഷം മനസ്സ് ഓര്‍മ്മകളുടെ ആഴത്തിലേക്കെന്നെ കൂട്ടി കൊണ്ടു പോയി..
ആശംസകള്‍..ഇനിയും എഴുതൂ..
ആ വേര്‍ഡ് വെരിഫിക്കേഷന്‍ എടുത്തു കളഞ്ഞൂടേ..?

sm sadique said...

Insha Allah, iniyum varaam .

mayflowers said...

keep writing..best wishes..

മാവൂര്‍ മാസ്റ്റര്‍. said...

വരികള്‍ നന്നായിരിക്കുന്നു.
അഭിനന്ദനങ്ങള്‍.
നാസര്‍ മാസ്റ്റര്‍ മാവൂര്‍.

Anonymous said...

"എന്റെ ജീവിതം പോലെ സംതൃപ്തമായതൊന്നു
നിനക്ക് കൂടി ആശംസിച്ചു
ഞാന്‍ വഴിയൊഴിഞ്ഞു പോകുന്നൂ.
വീണ്ടും കണ്ടു മുട്ടാമെന്ന ഒരു വാക്കും നോക്കും നേരാതെ,
നൊമ്പരപ്പെടുത്താതെ....
നിന്നെ ഞാന്‍
പെയ്തൊഴിയാത്ത
വര്‍ഷമെന്ന് വിളിക്കട്ടെ.."
നന്നായി ..ഒഴിഞ്ഞുമാറലിലും ഉണ്ട് ഒളിഞ്ഞിരിക്കുന്ന പ്രണയം ...ആരെയും നോവിക്കേണ്ട ...പ്രണയം മനസ്സില്‍ എന്നും ഒരു കുളിരായി പെയിത് ഇറങ്ങട്ടെ ...ആശംസകള്‍

പത്മചന്ദ്രന്‍ കൂടാളി (കോടാലി അല്ല ) said...

കൂടരഞ്ഞിക്കാരാ
കവിത
കലക്കി
കവിതയുടെ(ഛെ ആ കവിത അല്ല)
കെമിസ്ട്രിയും
കലക്കി
കൂടാളിക്കാരന്റെ
കൂപ്പു കൈ

ഫെമിന ഫറൂഖ് said...

oro moooka pranayavum peythozhiyatha varsham pole..... nannayitund...

ഹാരിസ് said...

eda..that was promising.
keep writing

Jazmikkutty said...

nalla kavithayum;jeevithavum....:)

muhammadhaneefa said...

നിന്നെ ഞാന്‍
പെയ്തൊഴിയാത്ത
വര്‍ഷമെന്ന് വിളിക്കട്ടെ

ഈ പേരിടലിനു വല്ലാത്ത സൗന്ദര്യം.
ആ‍ാശംശകൾ..
-ഒരു തിരുവമ്പാടിക്കാരൻ

ജയരാജ്‌മുരുക്കുംപുഴ said...

valare nannayittundu..... aashamsakal..

ഐക്കരപ്പടിയന്‍ said...

കവിതയിലൂടെ വശ്യമായ ഒരു അനുഭൂതി നല്കാന്‍ കഴിയുന്നുണ്ട്..തുടരുക..!

(കൊലുസ്) said...

ഇങ്ങനെയൊക്കെ എഴുതുന്നയാള്‍ പിന്നെ എങ്ങോട്ട് പോയി, മുങ്ങിയോ?

ജയരാജ്‌മുരുക്കുംപുഴ said...

kandumunttum, theerchayayu...... aashamsakal.....

TPShukooR said...

പെയ്തൊഴിയാത്ത വര്‍ഷമെന്ന് വിളിച്ചു അങ്ങനെയങ്ങ് തള്ളണോ? നല്ല വരികള്‍.

Sneha said...

നന്നായിരിക്കുന്നു....
ഇനിയും കുറെയധികം എഴുത്തു

Vayady said...

"നിന്നെ ഞാന്‍
പെയ്തൊഴിയാത്ത
വര്‍ഷമെന്ന് വിളിക്കട്ടെ... "

ഒരിക്കല്‍ മനസ്സില്‍ പ്രണയ മഴ പെയ്യിപ്പിച്ചതവളല്ലേ? അപ്പോള്‍ അവളെ അങ്ങിനെ തന്നെയാണ്‌ വിളിക്കേണ്ടത്. മനസ്സിന്റെ മണിച്ചെപ്പില്‍ ആ മുഖം ആരും കാണാതെ ഇപ്പോഴും ഒളിപ്പിച്ചു വെച്ചിട്ടുണ്ട്.

നല്ല പ്രണയ കവിത. നല്ല കഴിവുണ്ട്, തുടര്‍ന്നും എഴുതണം. അടുത്ത കവിത വായിക്കാനായി വീണ്ടും വരാം.

എന്റെ ബ്ലോഗ് വരെ വന്നതില്‍ നന്ദിപറയുന്നു. അതുകൊണ്ടല്ലേ ഈ കവിത വായിക്കാന്‍ കഴിഞ്ഞത്. :)

Noushad Koodaranhi said...

റിയാസ് ഭായ് @ നന്ദി-വേര്‍ഡ്‌ വെരിഫികേഷന്‍ എപ്പോഴേ ഒഴിവാക്കി.
എസ എം സാദിഖ്‌ @ തീര്‍ച്ചയായും വിലമതിക്കുന്നു.
സമദ് ഇരുമ്പുഴി @ ഊഹും....
മെയ്‌ ഫ്ലവേര്‍സ് @ ഇത്രത്തോളം വന്നതിനു നന്ദിയുണ്ട് കേട്ടോ...

Noushad Koodaranhi said...

നസീര്‍ മാഷ് @ ഇരുവഴിഞ്ഞി പുഴയിലൂടെ പിന്നെയും ഏറെ ജലം ഒഴുകിപോയിരിക്കുന്നു.
ഒരേ സമയം നീറ്റലും കുളിര്‍മയും..
കൂടുതലൊന്നും ചോദിക്കാതിരിക്കൂ.
ആദില @ സത്യത്തില്‍ അത് ഒഴിഞ്ഞു മാറലായിരുന്നില്ല.
നോവിക്കാതിരിക്കലുമല്ല.
സംഭവിച്ചു പോയെന്നെ ഉള്ളൂ..
കൂടാളീ @ ക കാരം കൊണ്ടൊരു
കലക്ക് കലക്കിയല്ലോ.
കൈ അടിക്കാതെ വയ്യ.
ഫെമിന @ നോക്കാം....

സാബിബാവ said...

ഉച്ചയൂണിന്റെ നേരത്ത്,
ആണ്‍ കുട്ടികളുടെ ബെഞ്ചില്‍
സ്ഥിരമായി അവശേഷിക്കുന്ന എന്നെ തിരഞ്ഞ്,
സീനിയര്‍ പെണ്‍കുട്ടികള്‍ എത്തിയപ്പോള്‍,
അവനെ വിട്ടേക്കൂ എന്നുരഞ്ഞു,
പിന്നെയും നീയെന്നെ രക്ഷിച്ചു.

അപ്പൊ ഫുഡ്‌ തന്നാണ് അടിച്ചുഎടുത്തത്‌ എന്നര്‍ത്ഥം
എന്നിട്ട് പെയ്തൊഴിയാത്ത വര്‍ഷ മേഖതോടുപമിക്കെണ്ടായിരുന്നു

Noushad Koodaranhi said...

ഹരിസ്ക@ മൂത്തവര്‍ പറയും മുതു നെല്ലിക്ക ആദ്യം കയ്ക്കും,പിന്നെ മധുരിക്കും...ലെ...
ജസ്മിക്കുട്ടി @ ഊതിയോന്നു ഒരു സംശയം
ഹനീഫ @ ഇനിയും ഒരു പേര് കൂടി ഇടാമായിരുന്നു...പക്ഷെ...
ജയരാജ്‌ @ നന്ദി...

അനീസ said...

മറക്കാന്‍ പറ്റാത്തതു പെയ്തൊഴിയാത്ത വര്‍ഷം തന്നെയാണ് : "ടില്ട്രഷനും തീര്‍ത്ത കണ്ഫുഷനില്‍ ".. titration ആണോ ഉദ്ദേശിച്ചത് ???????

Elayoden said...

പ്രണയ മനോഹരിതയെക്കള്‍ പ്രണയമൂറുന്ന വരികള്‍.. എന്റെ ആദ്യ വരവ് തന്നെ ഇനിയും വരാന്‍ പ്രചോദനമായി.. ഇനിയും വരാം

Muralee Mukundan , ബിലാത്തിപട്ടണം said...

നല്ല കൺസെപ്റ്റ്...
പുത്തൻ രീതിയുടെ ഈ കെമിസ്ട്രി എനിക്കിഷ്ട്ടായി കേട്ടൊ..നൌഷാദ്.

Noushad Koodaranhi said...

ഇ.പി സലിം @ വളരെ നന്ദി.
കൊലുസ് @ മുങ്ങിയിട്ടില്ല,
അത് കൊണ്ട് തന്നെ പോങ്ങുന്നുമില്ല..
ചെറുവാടി @ എന്നാല്‍ പിന്നെ തള്ളണ്ടാല്ലേ..?
സ്നേഹ @ എന്തൊരു പിശുക്കാ..എന്നാലും നന്ദിയുണ്ട്..ഇത്രത്തോളം വന്നതിനു..

Noushad Koodaranhi said...

വായാടി @ കൃത്യമായ വായന.ഒരു വര്ഷം, വര്ഷം തോറും വര്ഷം..
അനീസ @ അതതു തന്നെ, അങ്ങിനെയും പറയാമെന്നും...
ഇളയോടന്‍ @ അത് നന്ന് കേട്ടോ..അപ്പൊ ഞാനുണ്ടാവുമോന്നാ.
ബിലാതിപട്ടണം @ വളരെ നന്ദി.എല്ലാ പോസ്റ്റിലും കമന്റിട്ടു എന്നെ നന്നായൊന്നു ഉണര്തിയതിനു.

നൗഷാദ് അകമ്പാടം said...

ലാസ്റ്റ് വാണിങ്ങ് : എവിടെ പുതിയ പോസ്റ്റ്?????

നാമൂസ് said...

മഴ ഒരു നല്ല ബിംബമാണ്. മനുഷ്യന്‍റെ സ്വഭാവത്തോലം ഇണങ്ങുന്ന ഒന്ന്. അവന്‍റെ വശ്യതയ്ക്കൊപ്പം വന്യമായ ഒരു മുരള്‍ച്ചയും....... എന്നാല്‍, ഈ പ്രണയ മഴ, ഇതൊരു സുഖമുള്ള കുളിരായി നില നില്‍ക്കട്ടെ..!
ധാരാളം സൌഹൃദങ്ങളെ സൃഷ്ടിക്കാനും നഷ്ടപ്പെട്ടു എന്ന് കരുതിയ പലതിനെയും വീണ്ടെടുക്കാനും ഈ ജാലകക്കാഴ്ച വഴിയൊരുക്കുന്നു. ആട്ടെ, അവരിപ്പോഴും വിരല്‍തുമ്പില്‍ ഹാജരുണ്ടോ..?

റാണിപ്രിയ said...

നല്ല എഴുത്ത്.....

ശ്രീനാഥന്‍ said...

മനോഹരമായി എഴുതി, അതിനേക്കാളേറെ എനിക്കെന്തോ പരിചയമുള്ള പോലെ വരികൾ, അന്തരീക്ഷം, ആ സംശയങ്ങൾ ... ഇതെല്ലാം ഒരു പോലെയാണല്ലേ നൌഷാദ്?

grkaviyoor said...

നിന്റെ ഓര്‍മ്മകള്‍ എനിക്കെന്‍റെ ഗതാകലങ്ങള്‍ പകര്‍ന്നു തന്നു നന്ദി

© Mubi said...

നിന്നെ ഞാന്‍
പെയ്തൊഴിയാത്ത
വര്‍ഷമെന്ന് വിളിക്കട്ടെ...

Anonymous said...

സിമ്പിള്‍..സ്വന്തം അനുഭവമാണോ...?
ഇഷ്ടപ്പെട്ടു......

Anonymous said...

നോസ്ടി....ഓര്‍മകളുടെ പൂക്കാലം

Ismail Chemmad said...

>>>എന്റെ ജീവിതം പോലെ സംതൃപ്തമായതൊന്നു
നിനക്ക് കൂടി ആശംസിച്ചു
ഞാന്‍ വഴിയൊഴിഞ്ഞു പോകുന്നൂ.
വീണ്ടും കണ്ടു മുട്ടാമെന്ന ഒരു വാക്കും നോക്കും നേരാതെ,
നൊമ്പരപ്പെടുത്താതെ....

നിന്നെ ഞാന്‍
പെയ്തൊഴിയാത്ത
വര്‍ഷമെന്ന് വിളിക്കട്ടെ...<<<


ഈ വരി ഞാന്‍ വീണ്ടും വീണ്ടു വായ്ച്ചു കൊണ്ടിരിക്കുന്നു
അല്ല ചൊല്ലിക്കൊണ്ടിരിക്കുന്നു great

kalhara said...

dear friend oru nashta pranyiniyudeyum life orikkalum satisfied alledo,oru kadutha vedanayil kaalu thettumpol ammaladyam orkkuk aa mukhamayirikkum.