Friday, January 2, 2009

പുതുവര്‍ഷം ?

കൂട്ടുകാരാ,
ആയുസിന്‍റെ
വര്‍ണ്ണാഭമായ പുസ്തകത്തില്‍ നിന്ന്,
ഒരാണ്ടിന്റെ കൂടി
താളുകള്‍ കീറുന്നു.
നിഷ്ഫലമായൊരു
ആശംസ നേരാതിരുന്നാല്‍,
സത്യത്തില്‍ ,
നീ എന്നോട് പരിഭവിക്കുമോ?
കേട്ട പാട്ടൊന്നുമല്ല മധുരമെന്നും,
കേള്‍ക്കാനിരിക്കുന്നതിനെ കാത്തിരിക്കണമെന്നും
പറഞ്ഞവള്‍ വിടവാങ്ങാന്‍ ഒരുങ്ങുന്നു.
വിഷാദം നിറച്ചു വെച്ചൊരു പുഞ്ചിരിയോടെ..
പുലരിയുടെ തുടിപ്പാര്‍ന്ന
പുത്തന്‍ പ്രത്യാശയുടെ മുകുളങ്ങള്‍
മുമ്പൊരിക്കലും വാടാതിരുന്നിട്ടില്ല എന്നാണോ ?
പുതു വര്‍ഷമെന്നെ വിഭ്രമിപ്പിക്കാത്തതും
പിന്‍ വര്‍ഷമെന്നെ കരയിപ്പിക്കാത്തതും
എന്ത് കൊണ്ടാണ് ?
നന്മയുടെ പൂന്തോട്ടത്തില്‍ ഞാന്‍
കാവല്കാരനായിരുന്നു...
ഇരുട്ടിനു ശേഷം വെളിച്ചവും
പഞ്ഞത്തിനു ശേഷം സമൃദ്ധിയും
രോഗത്തിന് ശേഷം ആരോഗ്യവും
ഞാന്‍ സ്വപ്നം കണ്ടിരുന്നു.
ഞാനിന്ന് (എന്നും) ജീവിക്കുകയായിരുന്നു....
അത്ഭുതം, ഇപ്പോള്‍,
സാത്താന്റെ ധാന്യപ്പുരക്ക്
തീ പിടിച്ചിരിക്കുന്നു.
ലോകം തിരിച്ചു നടക്കുന്നു....
പ്രിയ സുഹൃത്തേ,
ഒടുക്കം,
കാലത്തിന്റെ ഈ ഇലയിലും
മഞ്ഞു വീഴും.
ആത്മഹര്‍ഷത്തിന്റെ നിമിഷങ്ങള്‍ക്ക് ശേഷം,
ഹിമക്കട്ടകള്‍ അതിനെ വിഴുങ്ങും.
അപ്പോഴും,
പുതുവര്‍ഷാശംസകള്‍ നേരാന്‍
ആരാണാവോ ബാക്കിയുണ്ടാവുക...?
സ്നേഹപൂര്‍വം ,

20 comments:

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

നൌഷാദ് താങ്കൾക്ക് എഴുത്തിന്റെ നല്ലൊരു വരമുണ്ട്....!

ഇനിയും ബൂലോഗത്തിൽ കൂടി നന്നായി സഞ്ചരിക്കുക ...
ധാരാളം വായനക്കാർ ഉണ്ടാകട്ടേ...

ആചാര്യന്‍ said...

പ്രിയ സുഹൃത്തേ,
ഒടുക്കം,
കാലത്തിന്റെ ഈ ഇലയിലും
മഞ്ഞു വീഴും.
ആത്മഹര്‍ഷത്തിന്റെ നിമിഷങ്ങള്‍ക്ക് ശേഷം,
ഹിമക്കട്ടകള്‍ അതിനെ വിഴുങ്ങും.
അപ്പോഴും,
പുതുവര്‍ഷാശംസകള്‍ നേരാന്‍
ആരാണാവോ ബാക്കിയുണ്ടാവുക...?
സ്നേഹപൂര്‍വം..
നന്നായി എഴുതുന്നല്ലോ..അടുത്ത വര്ഷം ഒരു കവിതാ സമാഹാരം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു..എന്റെ സ്നേഹം നിറഞ്ഞ പുതു വത്സര ആശംസകള്‍..

elayoden said...

"ആയുസിന്‍റെ
വര്‍ണ്ണാഭമായ പുസ്തകത്തില്‍ നിന്ന്,
ഒരാണ്ടിന്റെ കൂടി
താളുകള്‍ കീറുന്നു."
നല്ല കവിത..

ഓരോ പുതുവര്‍ഷവും കടന്നു പോകുന്നത് ഇങ്ങേനെയാണല്ലോ... പഴുത്ത ഇലകള്‍ കൊഴിഞ്ഞു പോകുമ്പോള്‍, പച്ച ഇലകള്‍ ഊഴം കാത്തിരിക്കും. ഒരിക്കല്‍ എല്ലാവരും അനിവാര്യമായ ആയുസ്സിന്റെ അന്ത്യത്തിലേക്ക് എത്തപ്പെടും.
എന്നാലും ഒരു പുതുവത്സരാശസകള്‍..

Anju Aneesh said...

എന്റെ ആയുസ്സിലെ 365 ദിനങ്ങള്‍ കവര്‍ന്നെടുത്തു നീ, നിനക്കു മുന്‍പ്
വന്നവര്‍ പോയപോലെ നീയും ശേഷമുള്ളവര്‍ക്ക് വഴിമാറികൊടുത്തു അവസാനം
എന്നില്‍നിന്നും അടര്ന്നുവീഴുമ്പോള്‍ തെല്ലു ദുഖങ്ങള്‍ ഉണ്ടെങ്കിലും
നഷ്ടപെടനുള്ളത് വെറുമൊരു വട്ടപ്പൂജ്യം പകരം ലഭിക്കുന്നതോ പുതിയോരൊന്നു 2011
എന്നൊര്‍ത്ത് സമധാനിക്കുന്നു, അകലുമ്പോള്‍ സങ്കടങ്ങള്‍ ഉണ്ടങ്കിലും
പുതിയതിനെ വരവേല്‍ക്കാന്‍ എങ്ങിനെ സന്തോഷിക്കാതിരിക്കും എന്റെ കൂട്ടുകാരുടെ
കൂടെ ഞാനും, സന്തോഷങ്ങള്‍ നിറഞ്ഞ ഒരു പുതുവര്‍ഷം എല്ലാവര്‍ക്കും
ഉണ്ടാവട്ടെ എന്നാശിക്കുന്നു. adichu maattiya oru kavitha.... happy new year

faisu madeena said...

പുതു വര്ഷം വരവായി......
കാലം കടന്നു പോകുന്നു.
പ്രായവും അതിക്രമിക്കുന്നു
ഓരോ വര്‍ഷത്തിലും.....
മനസും പക്വത പെടുന്നു....
...പോയ്‌ പോയ കാലത്തിന്‍
നഷ്ടദിനങ്ങള്‍ മനസിനെ
നൊമ്പരപെടുത്തുന്നു ...
നാളെയുടെ കാല്‍ വെപ്പില്‍
നന്മയുടെ തിരിനാളം
പാരില്‍ തെളിഞ്ഞും
സ്നേഹത്തിന്‍ സുഗന്ധം
മനസ്സില്‍ പൊതിഞ്ഞും

വരവേല്‍ക്കാം കയ്കോര്‍ത്തു
നവവര്‍ഷത്തെ നമുക്കൊന്നായി.....{namoos}

റാണിപ്രിയ said...

ഒരിറ്റു മഷികൊണ്ട് തൂലികയാല്‍ കവിത രചിക്കുന്ന എന്റെ സുഹൃത്തേ ....
മനസ്സിലെ ഭാവനകളെ തൂലിക തുമ്പിനാല്‍ ജീവന്‍ പകരുന്ന എന്റെ സുഹൃത്തേ .....
ഭാവുകങ്ങള്‍ !!!! പുതുവത്സരാശംസകള്‍ !!!

sunesh parthasarathy said...

വിടരാന്‍ മോഹിക്കുന്ന പൂവാണ് ഞാന്‍..... എന്റെ മോഹങ്ങള്‍ ഇപ്പോഴും തെറ്റാകുന്നു !എന്റെ പ്രണയം . എന്റെ ചിന്തകള്‍ എല്ലേം തന്നെ! എല്ലാവരും എന്നെ വലിച്ചെറിയുന്നു.......കരുണയില്ല ആര്‍ക്കും! ഒരു വര്ഷം കൂടി പൊഴിയുമ്പോള്‍ ഞാന്‍ നിങ്ങളുടെ മുമ്പിലും ഇതത്... ഇന്‍ എന്തോ?
വുരലാല്‍ ചിത്രം വരക്കുകില്‍ നിന്നുപോം എന്റെ പ്രാണന്‍ !

Anonymous said...

നന്നായിട്ടുണ്ട്.. ഇനിയും പ്രതീക്ഷിക്കുന്നു..

ലിഡിയ said...

നിഷ്ഫലമായൊരു
ആശംസ നേരാതിരുന്നാല്‍,
സത്യത്തില്‍ ,
നീ എന്നോട് പരിഭവിക്കുമോ?
:-)

iylaserikkaran said...

ഇഷ്ടപെടുന്നു ഞാന്‍ ഈവരികളേ

നിങ്ങളുടെ അനുവാദത്തിനു കാത്തു നില്കതേ

A Point Of Thoughts said...

നന്മയുടെ പൂന്തോടത്തിലെ കാവാല്‍ക്കാരാ പുതുവത്സര ആശംസകള്‍

ഇസ്ഹാഖ് കുന്നക്കാവ്‌ said...

കവിതകള്‍ വായിച്ചു , നന്നായിട്ടുണ്ട് , പുതുവര്‍ഷത്തില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു. ആശംസകള്‍ ഒരു ഓര്‍മ്മപ്പെടുത്തലുകലാണ്. എനിയുമാതുണ്ടാവട്ടെ ...

Sulfi Manalvayal said...

കവിത എന്‍റെ അറിവുകള്‍ക്കുമാപ്പുറത്താണ്.
എങ്കിലും വായിച്ചു. അഭിപ്രായം പറയാനുള്ള അറിവില്ലാത്തതിനാല്‍ തല്‍കാലം വായിച്ചു വിടുന്നു.

ginan said...

kavithakal vaayichu. ellaam nallathu.aashamsakal

വേണുഗോപാല്‍ said...

പുലരിയുടെ തുടിപ്പാര്‍ന്ന
പുത്തന്‍ പ്രത്യാശയുടെ മുകുളങ്ങള്‍
മുമ്പൊരിക്കലും വാടാതിരുന്നിട്ടില്ല എന്നാണോ ?
പുതു വര്‍ഷമെന്നെ വിഭ്രമിപ്പിക്കാത്തതും
പിന്‍ വര്‍ഷമെന്നെ കരയിപ്പിക്കാത്തതും
എന്ത് കൊണ്ടാണ് ?
നന്മയുടെ പൂന്തോട്ടത്തില്‍ ഞാന്‍
കാവല്കാരനായിരുന്നു...

തീര്‍ച്ചയായും നന്മയുടെ പൂന്തോട്ടത്തില്‍ അങ്ങ് കാവല്‍ക്കാരന്‍ തന്നെ ..ഇപ്പോഴും

പുതുവത്സരാശംസകള്‍ ശ്രീ നൌഷാദ്

ഷാജു അത്താണിക്കല്‍ said...

ആശംസകള്‍
തുടരുക

Pradeep Kumar said...

പുതു വര്‍ഷമെന്നെ വിഭ്രമിപ്പിക്കാത്തതും
പിന്‍ വര്‍ഷമെന്നെ കരയിപ്പിക്കാത്തതും...

- അയ്യോ ഇത് എന്റെയും മനസ്സാണല്ലോ...

നല്ല വരികള്‍.....

asif shameer said...

ആശംസകള്‍ ,.,.,നന്നായി

Basheer Thamarassery said...

NANNAYI CHEYTHU.....AASHAMSAKAL

Abdul ahad Valanchery said...

ഹൃദ്യം
സുന്ദരം
മനോഹരം
ലളിതം.