Friday, January 2, 2009

ആ ഷൂസ് ഒരു തുപ്പലാണ്...

മുന്തളിര്‍ അല്‍ സൈദ്,
ജനതയുടെ വീര പുത്രാ,
താങ്കള്‍ക്കു നന്ദി.
ഇറാഖിന്‍റെ തെരുവോരങ്ങളില്‍ നിന്നു
ഇപ്പോഴും ഉയര്‍ന്നു കേള്‍ക്കുന്ന
ആര്‍ത്ത നാദത്താല്‍ തപിച്ച
ഞങ്ങളുടെ ഹൃദയത്തിലിപ്പോള്‍
കുളിര്‍ കാറ്റു വീശുന്നു .
നീണ്ട കാല രാത്രികള്‍ക്ക് ശേഷം
ഞങ്ങളിന്നു നന്നായുറങ്ങും.
ആഗോള ഹിംസയുടെ മ്ലേച്ച പ്രതീകത്തിന് നേരെ
താങ്കളുടെ ആ തുപ്പലുണ്ടല്ലോ,
അബലന്റെ അവസാന ആയുധം..
യാങ്കിയുടെ ഇരുട്ടിന്റെ തടവറക്കുള്ളില്‍
മൃഗീയതയുടെ കരാള ഹസ്തങ്ങള്‍ ദേഹത്ത്
രക്തപ്പാടുകള്‍ തീര്‍ക്കുമ്പോള്‍
പ്രിയ സഹോദരാ,
താങ്കള്‍ കരയരുതേ...
ഈ ഗാനം,
ഹൃദയം കൊണ്ടു കേള്‍ക്കൂ.
ബാഗ്ദാദിലും ലോകത്തെവിടെയും
ചെകുത്താന്റെ മുഖമുള്ളവന്‍
കടിച്ചു തുപ്പിയ ആത്മാക്കളുടെ
ആഹ്ലാദ ഗീതം
താങ്കള്‍ക്കു കേള്‍ക്കാവുന്നില്ലേ ?
മനസ്സു ത്രസിക്കുകയും
ആത്മാഭിമാനം പിടഞ്ഞുയരുകയും ചെയ്യുന്ന
ഈ നിമിഷം,
അറിയാതെ ചോദിക്കുന്നു,
ഏത് ധീര മാതാവിന്‍റെ
ഗര്‍ഭ പാത്രത്തിലാണ് താങ്കള്‍ പിറവിയെടുത്തത്?
ഇനിയുമെന്നാണ് താങ്കളെ പോലൊരാള്‍...?

12 comments:

കാസിം തങ്ങള്‍ said...

വേറെയെവിടെയോ വായിച്ചിരുന്നു ഈ വരികള്‍

Noushad Koodaranhi said...

മെയില്‍ ഗ്രൂപ്പ്കളിലൂടെ എന്റെ വരികള്‍ പ്രവാസികളില്‍ എത്തിയിരുന്നു.
കാസിം തങ്ങള്‍ ദയവായി അസൗകര്യം പൊറുക്കുമല്ലോ..

aneezone said...

good one!

anees kodiyathur

നൗഷാദ് അകമ്പാടം said...

ഇങ്ങനെ മനോഹരമായി എഴുതാന്‍ കഴിയുന്ന താങ്കള്‍ ഈ ബ്ലോഗ്ഗിങ്ങനെ ചുമ്മാ
ആള്‍താമസമില്ലാതെയിട്ടതുകാണുമ്പോള്‍
ബെര്‍ലി പറഞ്ഞതു പോലെ കുനിച്ച് നിര്‍ത്തി
കൂമ്പിനിട്ട് മുട്ടുമടക്കി നാലിടി തരാന്‍ തോന്നുന്നു സഹോദരാ!

ഉസ്മാന്‍ പള്ളിക്കരയില്‍ said...

"നീണ്ട കാല രാത്രികള്‍ക്ക് ശേഷം
ഞങ്ങളിന്നു നന്നായുറങ്ങും" ശെരിയാണ്. അധിനിവേശം നടന്നതിനു ശേഷം ഇന്നു വരെ ഇരകൾക്ക് അഭിമാനത്തോടേ ഓർക്കാൻ കൈവന്ന ഒരേയൊരു ഉജ്ജ്വല മുഹൂർത്തമായിരുന്നു അത്.. മുന്തളിൽ അൽ സൈദിന്റെ കരങ്ങൾക്ക് നിസ്സഹായരായ അനേകായിരങ്ങളുടെ ഉളള്ളുരുകിയ പ്രാർത്ഥനകൾ ആ നിമിഷങ്ങളിൽ കരുത്തു പകർന്നിട്ടുണ്ടാവണം..ആവേശമുണർത്തിയ കവിതയ്ക്ക് നന്ദി നൌഷാദ്.

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ ഗാനം,
ഹൃദയം കൊണ്ടു കേള്‍ക്കൂ.
ബാഗ്ദാദിലും ലോകത്തെവിടെയും
ചെകുത്താന്റെ മുഖമുള്ളവന്‍
കടിച്ചു തുപ്പിയ ആത്മാക്കളുടെ
ആഹ്ലാദ ഗീതം
താങ്കള്‍ക്കു കേള്‍ക്കാവുന്നില്ലേ ?


നല്ല വരികൾ തന്നെ ...
എന്നാലും ആഹ്ലാദഗീതം ശ്രവിക്കാനാവുമോ...?

Sulfikar Manalvayal said...

നല്ല വരികള്‍. ഇത് നേരത്തെ കണ്ടില്ലല്ലോ.

കൊമ്പന്‍ said...

കൂടരന്ജീ കണ്ടില്ലല്ലോ ഇ വരികളെ നേരെത്തെ ഞാന്‍

sAj!Ra fA!z@L said...

ആര്‍ത്ത നാദത്താല്‍ തപിച്ച
ഞങ്ങളുടെ ഹൃദയത്തിലിപ്പോള്‍
കുളിര്‍ കാറ്റു വീശുന്നു ................

ശ്രീജിത് കൊണ്ടോട്ടി. said...

മുന്തളിര്‍ ഞാന്‍ നിന്‍റെ ആരാധകന്‍..

നൌഷാദ് ഭായ്.. നന്നായി എഴുതി..

jiya | ജിയാസു. said...

വളരെ വൈകിയാണെങ്കിലും ...

കിടു കിടു പോസ്റ്റ്..

ഷംസീര്‍ melparamba said...

viplavakaramaaya varikal....