Saturday, August 7, 2010

നാം കഴുതകള്‍..(കഴുതകളെ ക്ഷമിക്കുക)



വാര്‍ത്ത പൊട്ടി വീണത്‌,
ഗാഡ നിദ്രയുടെയൊന്നും
നേരത്തായിരുന്നില്ല.

എന്നിട്ടും,
ചെവിടും മനസ്സും
കൊട്ടി അടച്ചു
ഉഗ്രമായുരങ്ങുന്നവനെ പോലെ
ഞാനമര്‍ന്നു കിടന്നു.

(
ഏറെ പണിപ്പെടാതെ
ഇങ്ങിനെയൊക്കെ
ആയി തീരുവാന്‍
എന്നെ പരിശീലിപ്പിച്ചത് കാലമോ ?)

ഇപ്പോള്‍
ചുറ്റിലും ആസുര നൃത്തത്തിന്റെ
ചിലമ്പൊലികള്‍.
വേദ മന്ത്ര ധ്വനികള്‍.
സിദ്ധന്‍ വരുന്നു.
വിശേഷപ്പെട്ടവന്‍.
ചുറ്റിലും പ്രമാണിമാര്‍.
വശ്യമാം പുഞ്ചിരി.

എനിക്കെഴുന്നേറ്റു നില്‍ക്കണം.
പാദാരവിന്ദങ്ങളില്‍
പ്രമാണം അര്‍പ്പിക്കണം.
അസ്വസ്ഥമായ മനസ്സിന്റെ
വിഹ്വലതകള്‍
ഇറക്കി വെക്കണം.
ഞാന്‍ ഊഴം കാത്തിരിക്കാം...
................................
ഇടിത്തീ,
എല്ലായ്പോഴും
അങ്ങിനെയാണ്.
നിനച്ചിരിക്കാതെ,
ക്ഷണിക്കാതെ....

ഇപ്പോള്‍,
ഞാന്‍ ഉണര്‍ന്നിരിക്കുന്നു.
(
അല്ല എന്നെ ഉണര്ത്തിയതാണ്.. .)
ചിലങ്കകള്‍ക്ക് പകരമിപ്പോള്‍
പോലീസ് ബൂട്ടിന്റെ മര്‍മരങ്ങള്‍.
കണ്ണും കരളും ചേര്‍ന്ന നിവേദ്യത്തില്‍
മുങ്ങി താഴ്ന്ന സ്ത്രീയുടെ നിലവിളി.
രമ്യ ഹര്മങ്ങളില്‍
നുരക്കുന്ന മദ്യം.
ശാന്തി തീരത്ത് നഷ്ടപ്പെട്ടതും
അതൊന്ന്.

വ്യര്ധമായിരുന്നു അതൊക്കെയും...
ഇപ്പോള്‍ എന്റെ അസ്വസ്ഥതകള്‍
രൌദ്ര ഭാവം പ്രാപിക്കുന്നില്ല.
ഞാന്‍ സ്വതന്ത്രനാവുന്നു.
വെളിച്ചം,
മനസ്സിലൂടെ നിറഞ്ഞ്,
ഗുരുവിനെ തിരഞ്ഞ്,
കടങ്കഥ പറഞ്ഞ്,
പരന്നൊഴുകുന്നു.

(പ്രകോപനം.സന്തോഷ്‌ മാധവന്‍.
കപട സന്യാസിമാര്‍ക്ക് ജാതിയും മതവുമില്ല.
(
ഈ കവിത മലയാളം ന്യൂസ്‌-ജിദ്ധ അക്കാലത്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്.)

6 comments:

നൗഷാദ് അകമ്പാടം said...

സമകാലിക സംഭവങ്ങളില്‍ വരണ്ടു പോയ മനസ്സിനെ നമുക്കിവിടെ കാണാം..
പ്രതിഷേധം അതിന്റെ മറ്റൊരു തലത്തില്‍ പുകയുന്നത് വരികളില്‍ തെളിയുന്നു.

ഡോളറിനു മന:ശ്ശാന്തിയും യോഗയും മോക്ഷവും പരലോക സ്വര്‍ഗ്ഗവും വാഗ്ദാനം ചെയ്യുന്ന
അഭിനവ ദൈവങ്ങള്‍ക്കിതു കലികാലമോ..

ആശ്രമത്തിലുയരുന്ന വെടിയൊച്ചകള്‍ പുറംലോകമറിയാതെ ചത്തൊടുങ്ങുന്നു..
ആശ്രമകന്യകയുടെ ആത്മാഹുതിയുമാവുന്നില്ല നമുക്ക് വിഷയം..
ഫുള്‍പേജ് പരസ്യം നല്‍കി ഭഗവാന്‍ അനുഗ്രഹം ചൊരുയുമ്പോള്‍
ഇനിയുമൊരു സ്വദേശാഭിമാനി ജനിക്കണം കാവിമറക്കുള്ളിലെ
തീരാക്കഥകളുടെ ചുരുളഴിയാന്‍...

ഭഗവാന്‍ സന്തോഷ് മാധവ് നാല്‍ചുവരുകള്‍ക്കിടയിലും രാജകീയം വാണരുളുന്നു..
തൊഴാനും അനുഗ്രഹം വാങ്ങാനും പാറാവു പോലീസിന്റെ തിരക്കുകാരണം
തങ്ങള്‍ക്കവസരമില്ലെന്ന് തറ്റവുകാരുടെ പരാതിയത്രേ!

നന്നായെഴുതി..ആശംസകള്‍!

ലീലാവിലാസത്തെക്കുറിച്ച് ഞാനും ഒരെണ്ണം ഇവിടെ എഴുതിയിരുന്നു.
http://entevara.blogspot.com/search?updated-max=2010-04-03T10:43:00%2B03:00&max-results=10

mayflowers said...

ഉറങ്ങുന്നവനെ ഉണര്‍ത്താം,പക്ഷെ ഉറക്കം അഭിനയിക്കുന്നവനെയോ?
ഇവിടെ ഉറക്കം അഭിനയിക്കുന്നവരാണ് ഭൂരിപക്ഷവും..
ആശംസകള്‍..

TPShukooR said...

ജാതിയും മതവും അവര്‍ക്കെന്തിനാ? ഉള്ളവര്‍ ഉണ്ടല്ലോ നിറയെ. ചെന്ന് ചാടിക്കൊടുക്കാന്‍.

Anonymous said...
This comment has been removed by the author.
Muralee Mukundan , ബിലാത്തിപട്ടണം said...

ഈ കച്ചകെട്ടി കപടം ചെയ്യുന്നവരാണല്ലോ നമ്മളെയെല്ലാം വെറും ഗർദ്ദഭങ്ങളാക്കീടുന്നവർ ..അല്ലേ ഭായ്.

MT Manaf said...

വിശ്വാസം കച്ചവട ച്ചരക്കാകുമ്പോള്‍ നല്ല മാര്‍ക്കറ്റാ
..
w