(സംഭവം അല്‍പ്പം
തല തിരിഞ്ഞതാണ്. പക്ഷെ എത്ര ആലോചിച്ചിട്ടും ഇത് പറയാതിരിക്കാന്‍
കഴിയുന്നില്ല. എല്ലാം വായിച്ചു കഴിഞ്ഞിട്ടും ഇതല്ല ശരി എന്ന് തോന്നുന്നുവെങ്കില്‍ അത് നിങ്ങളുടെ
കുഴപ്പവുമല്ല.)
ഇന്നലെ എന്റെ ഓഫീസിലെ സൗദി സുഹൃത്ത് തുര്‍ക്കി സലാമ അവിചാരിതമായി ഒരു ചോദ്യം.
"രണ്ടു മൂന്നു ദിവസമായി നിങ്ങള്‍ ഉള്‍പ്പടെയുള്ള ഇന്ത്യന്‍ സുഹൃത്തുക്കളുടെ ഫെസ് ബുക്ക് വാളില്‍ മുഴുവന്‍ നിങ്ങളുടെ പ്രസിഡന്റിന്റെ ചിത്രമാണല്ലോ, എന്തെങ്കിലും വിശേഷിച്ച്..?
"രണ്ടു മൂന്നു ദിവസമായി നിങ്ങള്‍ ഉള്‍പ്പടെയുള്ള ഇന്ത്യന്‍ സുഹൃത്തുക്കളുടെ ഫെസ് ബുക്ക് വാളില്‍ മുഴുവന്‍ നിങ്ങളുടെ പ്രസിഡന്റിന്റെ ചിത്രമാണല്ലോ, എന്തെങ്കിലും വിശേഷിച്ച്..?
അവരുടെ വിദേശ യാത്രാ സംബന്ധമായി നാട്ടില്‍ പത്ര മാധ്യമങ്ങളിലും എട്ടും പൊട്ടും തിരിയാത്ത പീക്കിരിപ്പയ്യന്മാര്‍ വരെ സോഷ്യല്‍ മീഡിയകളിലും നടത്തുന്ന പ്രചാരണങ്ങളെ കുറിച്ച്
ഞാന്‍ വിശദീകരിച്ചു കൊടുത്തു. അവിശ്വസനീയമായ മുഖഭാവത്തോടെ
ഇരിക്കുന്ന അവന്റെ ആ ഇരിപ്പ് കണ്ടപ്പോള്‍ എവിടെയാണ് പിഴച്ചതെന്നായി എന്റെ ശങ്ക.....
ഒരു വട്ടം കൂടി വിശദീകരണം ആവശ്യമെന്ന് തോന്നിയത് കൊണ്ട് അതിനു മുതിരവേ അവന്റെ ചോദ്യം വന്നു- നിങ്ങള്‍ ഇന്ത്യക്കാര്‍ ജനസംഖ്യയില്‍ നൂറു കൂടിയിലേറെ വരും എന്ന് കേട്ടിട്ടുണ്ട്.ശരിയല്ലേ..? എന്റെ ഉത്തരം അതെ എന്ന് കേട്ട പാടെ അവന്‍ കാല്കുലെടര്‍ കയ്യിലെടുത്തു. എന്തോ ചിലത് കണക്കു കൂട്ടിയ ശേഷം, "അതായത് ഓരോ ഇന്ത്യക്കാരനും കഴിഞ്ഞ അഞ്ചു വര്ഷം കൊണ്ട് നിങ്ങളുടെ പ്രസിഡന്റിന്റെ വിദേശ യാത്രക്ക് വേണ്ടി മുടക്കിയത് വെറും രണ്ടു രൂപ പത്തു പൈസ മാത്രം.! ഇതിലിത്ര കോലാഹലത്തിനു എന്തിരിക്കുന്നു...?"
എന്ത്...?!!!
ദൈവമേ...ഞങ്ങളീ ഇന്ത്യക്കാര്‍ ഇങ്ങിനെ എച്ചിക്കണക്ക് പറയുന്നവരായോ..? കണക്കു ശരിയെന്നു ഉറപ്പു വരുത്തിയപ്പോള്‍ സത്യത്തില്‍ എനിക്കും ലജ്ജ തോന്നി . പക്ഷെ അങ്ങിനെ വിടാന്‍ പറ്റില്ലല്ലോ.. (മറ്റു രാജ്യക്കാരുടെ മുമ്പില്‍ സ്വന്തം നാടിനെ കുറ്റം പറയുന്നതില്‍ അഭിമാനിക്കുന്ന പുത്തന്‍ തലമുറയുടെ പ്രതിനിധി തന്നെയല്ലേ ഞാനും.?)
മിസ്ടര്‍ തുക്കീ, താങ്കള്‍ക്കറിയുമോ..? പണം ചിലവാകുന്നതില്‍ മാത്രമല്ല കാര്യം. ഇത്തരം യാത്രകള്‍ കൊണ്ട് ഞങ്ങളുടെ രാഷ്ട്രത്തിനു എന്ത് നേട്ടമാണ് ഉണ്ടാകുന്നത്..?
വീണ്ടും അവന്റെ മുഖത്ത് അത്ഭുത ഭാവം.. "ഒരു രാഷ്ട്രത്തിന്റെ നായകന്‍ ഇതര രാജ്യം സന്ദര്‍ശിക്കുമ്പോള്‍ നേരിട്ടുള്ളതിനേക്കാള്‍ ഗുണ ഫലങ്ങള്‍ നേരിട്ടല്ലാതെ സംഭവിക്കുന്നുണ്ട്. ഉദാഹരണത്തിന് നിങ്ങളുടെ പ്രധാനമന്ത്രി സൗദി സന്ദര്‍ശിച്ച ആ കാലഘട്ടം ഒന്നോര്‍മിക്കൂ.. ഏതാണ്ട് രണ്ടാഴ്ച മുമ്പ് തന്നെ ഞങ്ങളുടെ ദേശീയ മാധ്യമങ്ങളില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. അടുത്ത പതിറ്റാണ്ടിലെ ലോക നേതൃത്വം കയ്യാളാന്‍ ധാര്‍മ്മികമായും മനുഷ്യശേഷി പരമായും ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്ന ഇന്ത്യയെപ്പോലുള്ള ഒരു മഹാരാജ്യത്തിന്റെ നേതാവിന്റെ സന്ദര്‍ശനത്തിനു അത്ര മാത്രം പ്രാധാന്യമുണ്ടെന്ന് ഓരോ സൗദി പൌരനെയും ഓര്‍മിപ്പിക്കുന്ന പരിപാടികളാണ് ആ ആഴ്ചകളില്‍ മാധ്യമങ്ങളില്‍, വിശേഷിച്ച് ഗവര്‍മെന്റ് നിയന്ത്രിത മാധ്യമങ്ങളില്‍ വന്നു കൊണ്ടിരുന്നത്. നിങ്ങളുടെ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി, ടൂറിസം സാധ്യതകള്‍,സാസ്കാരിക വ്യതിരിക്തകള്‍ തുടങ്ങിയവയെ കുറിച്ചൊക്കെ ഞങ്ങളുടെ നാട്ടുകാര്‍ ഏറെ മനസ്സിലാക്കിയത് അക്കാലത്തായിരുന്നു. ഇതൊക്കെ തന്നെയല്ലേ താങ്കളുടെ രാജ്യത്തിന് ലഭിക്കുന്ന വലിയ നേട്ടവും..?
"അല്ലാ..ഇത്ര തുക ചിലവായി എന്ന് നിങ്ങള്‍ക്കെങ്ങിനെയാണ് അറിയാന്‍ സാധിക്കുന്നത്....?
അവന്റെ ചോദ്യം....
രാജ്യത്തെ വിവരാവകാശ നിയമത്തെ കുറിച്ച് പറഞ്ഞപ്പോള്‍ യൂറോപ്പ്യന്‍ വിദ്യാഭ്യാസമുള്ള അവന്റെ മുഖം ചുവന്നു തുടുത്തു. "സ്വന്തം രാജ്യത്ത് എന്ത് സംഭവിക്കുന്നു എന്നറിയാന്‍ പോലും സാധിക്കാത്ത വിവിധ രാജ്യവാസികളുടെ ഉള്‍സംഘര്‍ഷങ്ങള്‍ മനസ്സിലാകുമ്പോഴേ നിങ്ങളുടെ രാജ്യത്തിന്റെ മഹത്വം നിങ്ങള്ക്ക് മനസ്സിലാകൂ... വിവാദങ്ങള്‍ക്ക് ചിലവിടുന്ന അധ്വാനവും സമയവും സമ്പത്തും കുറച്ചു കൂടി ക്രിയാത്മകമായി ഉപയോഗിച്ചാല്‍.....!!!
ഛെ..ഛെ...ആകെ മോശമായി..ആ സംസാരം സിറിയയില്‍ നിന്നുള്ള ഇന്നലത്തെ വാര്‍ത്തകളില്‍ അവസാനിക്കുമ്പോള്‍ ഇനിയെന്നാണ് അഭിമാനിയായ ഒരിന്ത്യക്കാരന്‍ ആകാന്‍ സാധിക്കുക എന്നതായിരുന്നു എന്റെ ചിന്ത..!
(ഗുണപാഠം-സ്വന്തം രാജ്യത്തിന്റെ കുറ്റമായാലും സൗദിയിലെ പുതിയ തലമുറയോട് പറയുമ്പോള്‍ സൂക്ഷിക്കുക. ലോക വിചാരങ്ങളില്‍ അവര്‍ ഏറെ മുന്നേറിയിരിക്കുന്നു..അതിലുപരി 'ഹിന്ദി' എന്ന് വിളിക്കുന്ന ഇന്ത്യയോട് അവരിലേറെപ്പേരും ഹൃദയ ബന്ധം സൂക്ഷിക്കുന്നു..)
55 comments:
ഒരു സത്യം. പുതിയ ഒരറിവും!
നമുക്ക് വേണ്ടത് വികസനമല്ലല്ലോ വിവാദങ്ങളല്ലേ. ഭാരത മഹാരാജ്യത്തെ ഇത്രത്തോളം പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും പിന്നെന്നാ പണി.? അപ്പോള്‍ ഇതെങ്ങനാ ശരിയാകുന്നത്?
ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ .......
..............................................................................................
ഞാന്‍ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു...............................
..............................................ഞാന്‍ അഭിമാനം കൊള്ളുന്നു.
..............................................................................................
..............................ഐശ്വര്യത്തിനും വേണ്ടി പ്രത്നിക്കും.
പക്ഷേ എന്നാലും ഈ കാശ് അത്ര കൂടുതല്‍ തന്നെയാണ്...എന്തേ...ഇന്ത്യയില്‍ രാഷ്ട്രപതി...ഗവര്‍ണര്‍ പദവികള്‍ എടുത്തു കളയണം എന്ന അഭിപ്രായമാണ് എനിക്കുള്ളത് ..കോടിക്കണക്കിനു രൂപ അതിലൂടെ കിട്ടും ...എന്തേ ..കൂടരഞ്ഞി സാബ്...നല്ലൊരു എഴുത്തുമായി വീണ്ടും കണ്ടതില്‍ സന്തോഷം
ശരിയാണ്. ഒപ്പം ജോലി ചെയ്യുന്ന മറ്റു രാജ്യക്കാരുമായി ഇങ്ങനെയുള്ള സംഭാഷണങ്ങള്‍ ഉണ്ടാകുമ്പോള്‍ ആണ്
നാം നമ്മുടെ നാടിന്റെ അന്തസ്സ് മനസിലാക്കുക. എന്ത് തന്നെയായാലും ഈ വിലയിരുത്തല്‍ വളരെ നന്നായി.
ഓരോരുത്തര്‍ക്കും ചിന്തിക്കാന്‍ കൂടുതല്‍ പ്രചോദനം ഈ ബ്ലോഗ് നല്‍കും..സംശയം ഇല്ല. അഭിനന്ദനങ്ങള്‍ നൌഷാദ്..
www.ettavattam.blogspot.com
ഇതൊരു പോസ്റ്റാണ്. നല്ല പോസ്റ്റ്. :)
വാര്‍ത്ത മാദ്യ്മതിലൂടെയ് കാണാറുണ്ട് ഇത്രയും ചിന്ടിച്ചിട്ടില്ല ഇടിലൂടെയ് ഈ വിഷയത്തെ കുറച്ച കൂടി വ്യക്തമായി ഇപ്പോള്‍ നമ്മള്‍ പഴയ ഹിന്ദി അല്ല കുവൈറ്റില്‍ നിന്നും കുറച്ച കുവൈടികള്‍ Oracle Program പഠിച്ചു ഇന്ത്യയില്‍ പൊയ് advance Training കിട്ടാന്‍ വേണ്ടി അവിടെ എത്തിയപ്പോള്‍ അവര്‍ ശെരിക്കും അന്തം വിട്ടു പൊയ് അവര്‍ പടിചാദ് ഒന്നും അല്ല മാസ്റ്റര്‍ പറയുന്നാദ് അവര്‍ക്ക് മനസ്സിലാക്കാന്‍ പോലും പറ്റുന്നില്ല ഇനിയും ഒരു പാട് മനസ്സിലാകാന്‍ ഉണ്ട് എന്ന് ഉള്ള പാഠം അവര്‍ ഇന്ത്യയില്‍ നിന്നും മനസ്സില്‍ ആകി നമ്മള്‍ അറിയാടെയ് ഇന്ത്യക്ക് നല്ല ഒരു അഭിമാനം ഉണ്ട് അറബികളുടെയ് ഇടയില്‍ ഇവിടെ പല കമ്പനിയിലും മുന്ഗണന ഇന്ത്യന്‍സിന്‍ ആണ്,,,,,, രാഷ്ട്ര പതിയുടെ ചിലവ് കൂടിയാലും അദ്ദേഹത്തിന്റെ ആ ഗുണവും രാജ്യത്തിന്‍ ഉണ്ടായിടുണ്ടോ എന്ന് നോക്കെണ്ടാട്തുന്ദ് പഴയാദ് പോലെ അല്ല ചിലവുകള്‍ ലോകമാനവും കൂടിയിടുന്ദ് തല്‍കാലം രണ്ട രൂപയും പത്ത് പൈസയും സഹിക്കുക അല്ലാടെയ് നിവര്ത്തിയില്ല പോയട് പോയി തിരിച്ചു കിട്ടൂല ..നൌഷാദ് കൂടരഞ്ഞി സാബ്...അഭിനന്ദനങ്ങള്‍
സൌദികള്‍ സുഹ്രത്തിന്റെ വീട്ടിലെ ഇന്ത്യന്‍ ജോലിക്കാരനെ മാത്രമേ മോശപെട്ടവന്‍ ആയി കാണൂ സ്വന്തം ജോലിക്കാരന്‍ ആയ ഇന്ത്യ ക്കാരനെ സ്വ സഹോദരന്‍ ആയി കാണുന്നു
പിന്നെ എന്തൊക്കെ മലാമ ത്ത് ഞമ്മളെ നാട്ടില്‍ ഉണ്ടായാലും അമേരിക്കയെക്കാളും വലുത് ഇന്ത്യ തന്നെ ആണ്
ADUTHATHU AHAMMEDSAHIBNTE YATHRAYOUDE KANAKKANU PURATHU VARIKA ENNUTHONNUNNU, NOUSHAD SAHBNTE POST VAYIKKUMBOL.
മുതലാളിത്വ ത്തിനും അതിന്‍റെ ടിപ്പണി ചെയ്യുന്നവര്‍ക്കും ഒരു ലക്‌ഷ്യം ഉണ്ടാവും. എങ്ങിനെ എങ്കിലും അധികാരത്തില്‍ എത്തുവാനും, പിന്നെ കടിച്ചു തുങ്ങുവാനും. കേരളത്തിലും കേന്ദ്രത്തിലും അധികാരത്തിലുള്ള പാര്‍ടികളുടെ അണികള്‍ക്ക് കുടി ഈരോഗം പടര്‍ന്നു എന്നതിനു നേര്‍ തെളിവായി ഈ ലേഖനതിനെ കണ്ടാല്‍ മതി. അധികാരം സുഗമം ആയി മുന്നോട്ടു പോവാന്‍ ഞങ്ങളെ ആരും വിമര് ശി ക്കരുത്. വിമര് ശി ചാല്‍ അവമതിക്കും അല്ലങ്കില്‍ അടിച്ചമര്‍ത്തും. പത്രങ്ങളും മാധ്യമങ്ങളും ജനാ ധിപത്യ ത്തിന്റെ നേടും തുണാ ണന്നു ഇടക്കിടെ പുലമ്പു കയും ചെയ്യും പടച്ചോന്‍ കാക്കട്ടെ ..... അല്ലെ ...സാഹിബ് ............!!! .
--
ഹൊ ഞാൻ ഇനി ആരോടും ഇതൊന്നും പറയുനില്ല
Parayendathu thanne vetti thurannu paranju
സാജിദ് ഭായ്...ക്ഷീരമുള്ളിടത്തു ചോര കൌതുകമാകുക എന്നത് കൊതുകിന്റെ മാത്രം വിവേചന അധികാരമാണ്... സര്‍വ്വ ലോക കൊതുകുകളും സംഘടിക്കുന്നതും ചോര കുടിച്ചു ശക്തരകുന്നതും നാം സ്വപ്നം കാണുക..നമുക്ക് അവയോട് 'ഒരു നല്ല നമസ്കാരം ' മാത്രം പറയാം...
noushad bai ningalude ee blog ellavarum vayichu manassilakkendathu thanneyanu.... 100 kodiyiladhikam janangalude prathinidhiyaya nammude rashtra pathy yathra avashyathinu ithrayum panam chilavazhichathu... namukku vedni thanneyanu... rashtrapathy yathra cheyyunnathu thanichalla, adhehathinte koode niravadi aalkarundu.. suraksha samvidhanagal avashyamundu.. samayathinu thanne moolyamundu.. ithonnum manassilakkan vivaramillathavarodu.. oru utharame ullu... inna pidicho ninte 2rupa 10 paisa.... 2.10 rupayude kanakku parayunnavarodu oru chodyam chodhikkatte... 1000 rupa vilakodutha ninte shirtinu pakaram 100 rupakku shirt vangi idukayanenkil.. 9 shirt vangi pavapettavanu koduthu koode... 10000vum 20000vum mobile phoninu vendi chilavakkunna ethrayo alkarundu ee koottathil... ingane chilavakkumbol chinthikkunnille... pavapettavane kurichu... aadhyam swayam thiruthu... angane mattullavarkku mathrukayaku appol parayanda.. janam kandu padikkum. nanma kananum athinu vila nishchayikkanum ariyatha.... kuttam mathram parayanum..pulambanum.. mathramariyavunna.. oru negative group...
സത്യമായും ഒരു ഇന്ത്യ കാരന്‍ ആയതില്‍ ഞാന്‍ അഭിമാനിക്കുന്നു . ഒരു ഇന്ത്യന്‍ പ്രതിനിധി മറ്റൊരു രാജ്യം സന്ദര്‍ശികുമ്പോള്‍ അവിടുത്തെ പ്രാദേശിക മാദ്യമങ്ങള്‍ ആ സന്ദര്‍ശനത്തെ എങ്ങിനെ വിലയിരുത്തുന്നു എന്ന് നാം അധികം പേരും അന്യഷികാറില്ല . സയിദ് തുര്‍കിയുടെ വാകുകള്‍ തീര്‍ത്തും ശരിയാണെന്ന് ആദ്യഹത്തിന്റെ അഭാവത്തില്‍ നമുക്ക് സമതികാതെ നിവര്ത്തിയില്ല , ഇത്തരം ഒരു ചിന്തയെ ഉണര്‍ത്തിയ കുടരഞ്ഞി സാഹിബിനു അഭിനന്തനങ്ങള്‍
സത്യമായും ഒരു ഇന്ത്യ കാരന്‍ ആയതില്‍ ഞാന്‍ അഭിമാനിക്കുന്നു . ഒരു ഇന്ത്യന്‍ പ്രതിനിധി മറ്റൊരു രാജ്യം സന്ദര്‍ശികുമ്പോള്‍ അവിടുത്തെ പ്രാദേശിക മാദ്യമങ്ങള്‍ ആ സന്ദര്‍ശനത്തെ എങ്ങിനെ വിലയിരുത്തുന്നു എന്ന് നാം അധികം പേരും അന്യഷികാറില്ല . സയിദ് തുര്‍കിയുടെ വാകുകള്‍ തീര്‍ത്തും ശരിയാണെന്ന് ആദ്യഹത്തിന്റെ അഭാവത്തില്‍ നമുക്ക് സമതികാതെ നിവര്ത്തിയില്ല , ഇത്തരം ഒരു ചിന്തയെ ഉണര്‍ത്തിയ കുടരഞ്ഞി സാഹിബിനു അഭിനന്തനങ്ങള്‍
വളരെ നല്ല ഒരു പോസ്റ്റ്. സ്വന്തം രാജ്യത്തെ കുറ്റം പറയാന്‍ മാത്രം ശീലിച്ച നമ്മള്‍ മറ്റുള്ള രാജ്യക്കാരുടെ മുമ്പിലെങ്കിലും സ്വന്തം രാജ്യത്തിന്റെ നല്ല്ല വശങ്ങള്‍ സംസാരിക്കേണ്ടിയിരിക്കുന്നു എന്ന ചിന്തയാണ് കുറഞ്ഞ വരികളിലൂടെ താങ്കള്‍ പങ്കു വെച്ചത്. തീര്‍ത്തും വ്യത്യസ്തമായ, ശ്രദ്ധ പതിയേണ്ട നല്ല ചിന്ത.
നല്ല പോസ്റ്റ് - സദുദ്ദേശത്തോടെയുള്ള ഇത്തരം എഴുത്തുകള് അക്ബര്ജി പറഞ്ഞതുപോലെയുള്ള നല്ല ഒരു സന്ദേശം പങ്കു വെക്കുന്നു.... - എല്ലാവരും പകര്ത്തേണ്ട രാജ്യസ്നേഹത്തിന്റെ സന്ദേശം.
നെഗറ്റീവ് ഭാഗം മാത്രം കാണുകയും , അത് വിവാദമാക്കി രസിക്കുകയും ചെയ്യുന്നത് ഒരു നേരമ്പോക്ക് മാത്രമാണ് പലര്‍ക്കും
നല്ല ഒരു പങ്കുവയ്ക്കല്‍.
പക്ഷെ വിവാദങ്ങള്‍ ഇല്ലാതെ നാം ഇന്ത്യാക്കാര്‍ക്ക് ജീവിക്കാന്‍ പറ്റുമോ?
വാര്‍ത്തകളെക്കാള്‍ വിവാദങ്ങള്‍ ഉള്ള നാട്.
ജനങ്ങള്‍ക്ക് താല്പര്യവും അതില്‍ത്തന്നെ.
സ്വന്തം വീട് കത്തുമ്പോഴും അയലത്ത് എന്താ പുകയുന്നത് എന്ന് ചിന്തിക്കാനല്ലേ നമുക്ക് താല്പര്യം.
മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന രീതിയില്‍ അല്ലെ നമ്മുടെ നാട്ടുകാരുടെ പ്രവര്‍ത്തി...ഇന്ത്യക്ക് പുറത്തു പോയാലെ ഇന്ത്യയുടെ വില അറിയുള്ളൂ !!മേരാ ഭാരത് മഹാന്‍....
വളരെ നല്ല ഒരു പോസ്റ്റ് !
ജനസംഖ്യയും അനാവശ്യമായി ചിലവഴിച്ച പൈസയും തമ്മിൽ ബന്ധപ്പെടുത്തിയതു കൊള്ളാം..ദിവസം ഒരു രൂപ പോലും വരുമാനങ്ങളില്ലാത്ത പതിനായിരങ്ങൾ ഉള്ള നാട്ടിൽ,പട്ടിണി കൊണ്ട് ആയിരങ്ങൾ മരിച്ചു വീഴുന്ന നാട്ടിൽ, ഒരാൾക്ക് രണ്ടു രൂപ വെച്ചല്ലേ നഷ്ടപ്പെട്ടിട്ടുള്ളൂ എന്ന് ! ഒരു മന്ത്രി നൂറു കോടിയുടെ അഴിമതി നടത്തിയാൽ ആ കുട്ടി ചോദിക്കുമായിരിക്കും..ഛെ..ഇതിനെന്ത് ബേജാറാവാനിരിക്കുന്നു ! ഒരാൾക്ക് ഒരു രൂപയല്ലേ പോയുള്ളൂ എന്ന്..സ്വയം ചോദിക്കേണ്ട ചോദ്യം ഇതാണ്..250 കോടി മുടക്കി നടത്തിയ വിദേശയാത്രകളിൽ, ഒരു രൂപ വരുമാനമുള്ളവന് അത് രണ്ടു രൂപയായി ഉപകാരപ്പെടാൻ കഴിയുന്ന എന്തെങ്കിലുമുണ്ടായിരുന്നോ ?
അഴിമതി ആണെങ്കിൽ അതിനെ അങ്ങിനെ തന്നെ കാണുക. അതിലെന്തു തെറ്റ്. കേവലം രണ്ട് രൂപയല്ലെ ആയുള്ളൂ എന്ന്തിനോട് യോജിക്കാനാവുന്നില്ല. കാരണം അംബാനിയും, ഞാനും ഒരേ തരക്കാരല്ല എന്നതു കൊണ്ടുതന്നെ. രണ്ടു രൂപയുടെ അരികൊണ്ട് അത്താഴം കഴിക്കുന്നവന് അതു വലിയ തുകതന്നെ. പിന്നെ മറ്റു രാജ്യക്കാരുടെ മുന്നിൽ നമ്മെക്കുറിച്ച് നല്ലതു പറയുക എന്ന കാര്യത്തിൽ തീരുത്തും യോജിക്കുന്നു.
ഞാൻ ചിലപ്പോൽ എകണോമിക്സ് പഠിക്കാത്തതു കൊണ്ടാവും എനിക്കിങ്ങനെ രാഷ്ട്രപതിയോട് ഇത്ര അസൂയ. നുമ്മൾ കേരളം വിട്ടാൽ ഗൾഫിലെ ഒരു രാജ്യം മാത്രമല്ലെ കാണുന്നുള്ളൂ :).
പാതി യോജിപ്പും പാതി വിയോജിപ്പുമായി ഞാനിതാ പുറപ്പെടുന്നു. (പിന്നെ രണ്ടു പത്തുരൂപാ അത്ര നിസ്സാരമല്ല കേട്ടോ. അതുണ്ടെങ്കില്‍ ഒരുവന്‍ എബൌ പോവര്‍ട്ടി ലൈന്‍ ആയ മഹാനാണ്)
നമ്മുടെ നാടിന്റെ കുറ്റങ്ങൾ മാത്രം കണ്ടെത്തി അത് വിവാദമാക്കുന്ന ആ ശീലമൊഴിവാക്കേണ്ടത് തന്നെയാണ്. എന്ന് കരുതി മുകളിൽ വിഡ്ഡിമാൻ പറഞ്ഞത് പോലെ അത്ര നിസ്സാരവത്ക്കരിക്കേണ്ട ഒന്നല്ല ഇത്ര ചെലവിട്ട് നടത്തിയ യാത്രകൾ, അതിൽ അവരുടെ കുടുബാംഗങ്ങളും ഉണ്ടായിരുന്നു എന്നും കേൾക്കുന്നു. പാവപ്പെട്ടവനു ആ യാത്രകൾ കൊണ്ട് പ്രയോജനമുണ്ടായിട്ടുണ്ടെങ്കിൽ മാത്രമനുകൂലിക്കാം.
പ്രസിഡന്റും പ്രധാനമന്ത്രിയും മറ്റു മന്തിപുംഗവന്മാരും അവരുടെയെല്ലാം അകമ്പടിക്കാരും കുഞുകുട്ടി പരിവാരങ്ങളും വിദേശത്ത് പറക്കട്ടെ.. പറപറന്ന് പരിലസിക്കട്ടെ.. ദരിദ്രവാസികളായ ഇന്ത്യക്കാര്‍ പണ്ടാറടങ്ങട്ടെ..
>> സ്വന്തം രാജ്യത്ത് എന്ത് സംഭവിക്കുന്നു എന്നറിയാന്‍ പോലും സാധിക്കാത്ത വിവിധ രാജ്യവാസികളുടെ ഉള്‍സംഘര്‍ഷങ്ങള്‍ മനസ്സിലാകുമ്പോഴേ നിങ്ങളുടെ രാജ്യത്തിന്റെ മഹത്വം നിങ്ങള്ക്ക് മനസ്സിലാകൂ... വിവാദങ്ങള്‍ക്ക് ചിലവിടുന്ന അധ്വാനവും സമയവും സമ്പത്തും കുറച്ചു കൂടി ക്രിയാത്മകമായി ഉപയോഗിച്ചാല്‍ << അതാണ് കാര്യം. കിള്ളിചികഞ്ഞ് അറിയുന്ന കാര്യങ്ങള്‍ വിവാദമാക്കാന്‍ ഇരുപത്തിനാല് മണിക്കൂറും മുന്നൂറ്റി അറുപത്തിയഞ്ചു ദിവസവും നമുക്ക് തികയാതെ വരുന്നു. ഈ വിവാദത്തെ ഒരു വ്യത്യസ്തമായ രീതിയില്‍ നോക്കാന്‍ പ്രേരിപ്പിച്ച പോസ്റ്റ്.
ഈ രീതിയില്‍ ചിന്തിക്കുമ്പോള്‍ നമുക്കതിന്നെ ന്യായീകരിക്കാന്‍ തോന്നും,
പക്ഷേ ഇവിടെ യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചു വയ്ക്കപ്പെടുന്നു.
കുഞ്ഞുകുട്ടി കുടുംബ പരമ്പരകളേ മുഴുവന്‍ രാജ്യത്തിന്റെ ചിലവില്‍ നാടുചുറ്റിക്കുന്നതാണ് വിമറ്സിക്കപ്പെട്ടത്.
ഇതേ പത്തു പൈസകള്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്നാട്ടിലെ ആദിവാസി ഊരുകള്‍ നമുക്ക് കൊട്ടാരങ്ങളാക്കാമായിരുന്നു. പക്ഷേ നമുക്കാവശ്യം കെട്ടു കാഴ്ചകളല്ലേ, പാവങ്ങളുടെ അരവയര്‍ നിറയുന്നതല്ലല്ലോ?
ലേറ്റാ വന്നാലും ലേറ്റസ്റ്റാ വരും ല്ലേ മാഷെ......
-----------------------------------
പ്രസിടെന്റിന്റെ വിമാന യാത്രക്ക് ഞാന്‍ കൊടുത്തത് രണ്ടര രൂപ , പ്രഥാന മന്ത്രിക്കു രണ്ടര രൂപ, അങ്ങനെ നോക്കുമ്പോള്‍ ആ രാജ എടുത്ത് എന്റെ ഒരു ആയിരം രൂപ മാത്രം .... പോട്ടെ പുല്ലു ... എന്റെ ആയിരം പോയാലെന്താ മൂപ്പെരു നന്നായല്ലോ അത് മതി . . .
അല്ല പിന്നെ ...
(ഗുണപാഠം-സ്വന്തം രാജ്യത്തിന്റെ കുറ്റമായാലും സൗദിയിലെ പുതിയ തലമുറയോട് പറയുമ്പോള്‍ സൂക്ഷിക്കുക. ലോക വിചാരങ്ങളില്‍ അവര്‍ ഏറെ മുന്നേറിയിരിക്കുന്നു..അതിലുപരി 'ഹിന്ദി' എന്ന് വിളിക്കുന്ന ഇന്ത്യയോട് അവരിലേറെപ്പേരും ഹൃദയ ബന്ധം സൂക്ഷിക്കുന്നു..)
നൗഷാദിക്കാ, നമ്മുടെ കുറ്റം പൊലും അന്യരോട് പറയാൻ കഴിയാതെ ജീവിക്കുന്നതിന്റെ ആ ഒരു ബുദ്ധിമുട്ട് എനിക്ക് മനസ്സിലാവുന്നു. ഇവർക്കൊക്കെ എന്താ ഇത്ര ചൊറിയാൻ ? ഞാൻ എന്റെ നാടിന്റെ കുറ്റമല്ലേ പറയുന്നത്.! അല്ല പിന്നെ ! നന്നായി എഴുതീ ട്ടോ ഇക്കാ. ആശംസകൾ.
പൊതു ജനങളുടെ പണം അന്യായമായി ചെലവാക്കുന്നതിനെ എന്ത് രാജ്യ സ്നേഹത്തിന്റെ പേരില്‍ ആയാലും ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല. മറ്റുള്ള രാജ്യക്കാര്‍ നമ്മെ മോശമായി കാണും എന്ന് തെറ്റിദ്ധരിച്ചു മിണ്ടാതിരിക്കാനും പാടില്ല. പ്രതികരണ ശേഷി ഉള്ള ജനത്തെ മറ്റു രാജ്യക്കാര്‍ക്ക് ബഹുമാനത്തോടെ മാത്രമേ നോക്കാന്‍ കഴിയൂ.
ഈ ഒരു രണ്ടു രൂപ മാത്രം അല്ലല്ലോ പ്രശ്നം. ഇങ്ങിനെ എന്തര എത്ര നേതാക്കന്മാര്‍, ഭരണ കര്‍ത്താക്കള്‍, അഴിമതി... എല്ലാം ഒന്ന് കൂട്ടി നോക്കിയാല്‍ ഓരോരുത്തനും നഷ്ടമാകുന്നത് ലക്ഷങ്ങള്‍ തന്നെ ആയിരിക്കും...
ഇ വിഷയവുമായി ബന്ധപ്പെട്ടു ഇട്ട പോസ്റ്റ്...
എന്നാലും ന്റെ രാഷ്ട്രപതിച്ചീ
കാര്യം വ്യത്യസ്തമായി പറഞ്ഞു എന്നുള്ളതാണീ പോസ്റ്റിന്‍റെ മഹത്വം. ഒരു മറുനാട്ടുകാരന്‍ ഇക്കോലത്തില്‍ ചിന്തിച്ചു എന്നുള്ളതും അഭിമാനം. ജനാധിപത്യം ദേശസ്നേഹ വായ്ത്താരി ഉരുവിട്ട് ഭരണാധികാരികള്‍ക്ക് ധൂര്‍ത്തടിക്കാനുള്ളതല്ല. മറ്റുല്ലവര്‍ക്ക് ഭാരമാകുന്നില്ല എന്ന് വെച്ച് രാജ്യത്തിന്‍റെ ധനം നിരുത്തരവാദപരമായി വാരി വിതറുന്നത് ന്യായവുമല്ല.
oru puthiya arivu kitti. oru aazhcha ari vedikkunna cashe akunnullo oru vidhesha yathraykku. vishvasikkaan kazhiyunnilla. bhaavukangal. snehathode pravaahiny
കാളപെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുന്ന എന്നെപ്പോലുള്ള ഇന്ത്യന്‍സ് കോടിക്കണക്കിനു രൂപയുടെ യാത്രാചെലവ് കണ്ടപ്പോള്‍ ഞെട്ടി, രക്തം തിളപ്പിച്ചു പ്രതികരിച്ചു.
ഇവിടെയീ പോസ്റ്റ് കണ്ടപ്പോള്‍ 'ഇത്രേയുള്ളൂ' എന്നാലോചിച്ച് ഞാനടക്കമുള്ളവര്‍ വീണ്ടും ഞെട്ടി.
പക്ഷെ അറിയാതെ പോയത് പിന്നെയും ഞെട്ടിക്കുന്ന സത്യങ്ങളാണ്. അഥവാ, ഇത്തരം യാത്രകള്‍ കൊണ്ട് ഇന്ത്യയിലെ പട്ടിണി മരണങ്ങള്‍ കുറഞ്ഞോ? ബാലവേല നിലച്ചോ?
ദാര്‍ദ്ര്യനിര്‍മ്മാര്‍ജ്ജനം സംഭവിച്ചോ?
ഹരിച്ചും ഗുണിച്ചും നോക്കുമ്പോള്‍ ഇന്ത്യക്ക് നഷ്ട്ടം കോടികളാണ്.
ഒരു വ്യക്തിയുടെ (അത് പള്ളിക്കമ്മിറ്റീടെ പ്രസിഡന്റായാലും) ദൂര്‍ത്ത് സമൂഹത്തിനു ദോഷമാവുമ്പോള്‍ അത് തീക്കളിയാണ്.
നൌശുഭായ്, നല്ല മോനല്ലേ. പോയി അബ്സാര്‍ വയ്ദ്യരുടെ പോസ്റ്റ് വായിച്ചു വാ.
ഒരുകാര്യംകൂടി പറയാതെ പോയാല്‍ ഇന്നുച്ചക്ക് കഴിക്കേണ്ട ആവോലിയുടെ മുള്ള് തൊണ്ടയില്‍ പിടിച്ചേക്കും. അതുകൊണ്ടാണ് കേട്ടോ.
നോ തെറ്റിദ്ധരിക്കല്‍സേ..
ഈ പോസ്റ്റില്‍ ചിലര്‍ പ്രതികരിച്ചിരിക്കുന്നത് രണ്ടര രൂപേ പോലെ നിസാരമാണ് രണ്ടരക്കോടി എന്നാണു. സ്വരാജ്യത്തെ അന്യദേശക്കാര്‍ക്ക് മുന്‍പില്‍ കുറ്റം പറയരുത്. സമ്മതിച്ചു.
പക്ഷെ 'മുല്ല-ഫ്ഫൂ' വിപ്ലവം ഒരു കുററം പറച്ചിലായിരുന്നില്ല. സ്വന്തം രാജ്യത്തെ ഹലാക്കുകള്‍ കണ്ടു സഹികെട്ടപ്പോള്‍ പൌരന്‍സ് ഇളകിയതാണ്.
ഇന്ത്യയെ നശിപ്പിക്കുന്നത് സ്വാര്‍ത്ഥരായ രാഷ്ട്രീയക്കാരാണെന്ന് ഇന്ത്യന്‍സിനറിയാം. അതുവെച്ച് നോക്കുമ്പോള്‍ ഈ കോടികൊണ്ട് കളിച്ചവരെ കൂടോത്രം ചെയ്തു കുടത്തിലടക്കണം.
"രണ്ടുരൂപ"യേ പോയുള്ളൂ എന്ന് കേട്ടപ്പോള്‍ രണ്ടരക്കോടിയുടെ കവാത്ത് മറന്നു കമന്റിട്ട ബൂലോക പുലികള്‍ക്കു സ്ത്രോത്രം.
ഹാലേലുയ്യാ..!!
ആരിഫൂന്റെ ഹെയര്‍ലെസ് തലയിലൊരുമ്മ!
പറയാന്‍ എന്തെളുപ്പം ..രണ്ടു ഉലുവ... പക്ഷെ ഇങ്ങനെ കളയുമ്പോള്‍ ആ രണ്ടു ഉലുവക്ക് രണ്ടു കോടിയുടെ വിലയുണ്ട്...
മനോഹരം ഈ വിവരണം.. ഈ വാര്‍ത്ത വന്നപ്പോള്‍ ഞാനും താങ്കളെ പോലെ തന്നെയാണ് ചിന്തിച്ചത്.. പക്ഷെ ഈ ബ്ലോഗ് വായിച്ചപ്പോള്‍ ആ ചിന്തകള്‍ക്ക് മാറ്റം വന്നു.. :)
നന്നായിരിക്കുന്നു.. ഭാവുകങ്ങള്‍ നേരുന്നു..
http://kannurpassenger.blogspot.com/
ജനാധിപത്യത്തിലെ പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും ബാക്കിയുള്ള രാഷ്ട്രീയനേതാക്കലുമെല്ലാം ആകാശചാരികളായി കുടുംബസമേതവും അല്ലെങ്കില്‍ അവരവരുടെ പഞ്ചായത്തിലുള്ള സകലമാന പേരുമായി വിദേശസ്വദേശ ഭേദമന്യേ പറന്നുകളിച്ചു നടക്കട്ടേ..രണ്ടു രൂപയല്ല നൂറു രൂപവരെ മുടക്കുവാന്‍ തയ്യാറായി നൂറില്‍കൂടുതല്‍ കോടിപേര്‍ പ്രതിജ്ഞാബദ്ധരായി കാത്തിരിക്കുന്നു..ജനാധിപത്യം വിജയിക്കട്ടെ...മേരാ ഭാരത് മഹാന്‍...
മറ്റു രാജ്യങ്ങള്‍ക്ക് മുന്നില്‍ നമ്മള്‍ രാജ്യ സ്നേഹം സൂക്ഷിക്കണം. സ്വയം നമ്മുടെ രാജ്യത്തെ മറ്റുള്ളവര്‍ക്ക് മുന്നില്‍ ഇകഴ്ത്തരുത്. നാം ശരിക്കും ഉള്‍ക്കൊള്ളണ്ട ആശയം തന്നെ ആണത്.
പക്ഷെ എന്തൊക്കെ പറഞ്ഞാലും ഇത്തരം ധൂര്‍ത്തുകളെ സാധൂകരിക്കുന്നത് ഒരിക്കലും ശരി വെക്കാനാവില്ല. തെരുവിലെ കുപ്പ തൊട്ടിയില്‍ നായ്ക്കള്‍ക്കൊപ്പം ഭക്ഷണം തേടുന്ന മനുഷ്യര്‍ ഇന്നും ഈ നാടിന്റെ ശാപമാണ്. ഈ പൊടിച്ച കാശിന്റെ ഒരു ചെറിയ വിഹിതം അവരുടെ ഉന്നമനത്തിനായി വിനിയോഗിചെന്കില്‍ എന്ന് എന്നിലെ രാജ്യ സ്നേഹി ആഗ്രഹിച്ചു പോകുന്നു സാഹെബ്.
നല്ല ചിന്താഗതിയാണ് പക്ഷെ ഇന്ത്യക്കാരന്‍ ആയി പോയി നമ്മള്‍ .. പാകിസ്ഥാനികളും ബംഗാളികളും മിസ്രികളും സൂരികളും അഫ്ഗാനികളും അങ്ങിനെ തുടങ്ങി പല ചെറു രാജ്യങ്ങളിളിലെയും പൌരന്മ്മാര്‍ അവരുടെ നാട്ടില്‍ കാണുന്ന എതിര്‍ക്കേണ്ട കാര്യങ്ങള്‍ ചൂട്നി കാണിക്കുകയും പറയാറുമുണ്ട് .. പിന്നെ എന്ത് കൊണ്ട് ഇന്ത്യക്കാര്‍ക്ക് പറഞ്ഞു കൂടാ എന്നൊരു ചോദ്യം ആരെങ്കിലും ചോദിച്ചാല്‍ എന്നാ പിന്നെ ഞാനഗോട്ടു ഇറങ്ങുകയാണ് എന്ന് പറയേണ്ടി വരും .. സൌടികല്‍ക്കിടയിലുള്ള ആളുകള്‍ തന്നെ അറബ് ഭരണത്തിനെതിരെ കുറ്റം പറയുന്നവര്‍ ഉണ്ട് .. ആരും അത്രയ്ക്ക് നല്ലവര്‍ ഒന്നും അല്ല ..എല്ലാം മേത്തമാറ്റികസ് ആണ് .. ചക്കര കുടം ഒന്ന് കിട്ടി നോക്കണ്ടേ കയ്യി തനിയെ ഇടും ..
നൌഷാദ് താങ്കള്‍ ചൂണ്‌ടിക്കാണിച്ച പോയന്‌റുകള്‍ പ്രസക്തമായവ തന്നെ, പ്രത്യേകിച്ചും നമ്മുടെ രാജ്യത്ത് നടപ്പാക്കിയ ഇന്‍ഫര്‍മേഷന്‍ ആക്ട് വളരെ പ്രയോജനകരവും പൌരന്‍മാര്‍ക്ക് വിവരങ്ങള്‍ അറിയാനുള്ള മേഖലയും അത് തുറന്നിടുന്നു. കൊള്ളരുതായ്മകളെ അറിയാനും അറിയിക്കാനും അത് കൊണ്‌ട് കഴിയുന്നു എന്നത് മഹത്തരമാണ്. രണ്‌ട് രൂപ ചെലവായതല്ല പ്രശ്നം, ആ സന്ദര്‍ശനം കൊണ്‌ട രാജ്യത്തിന് എന്ത് നേട്ടം എന്നതാണ്. അവര്‍ക്ക് മുന്നെയുള്ള മഹാന്‍മാര്‍ കേവലം ൭-൧൦ യാത്രകളെ നടത്തിയിട്ടുള്ളൂ എന്നതും ഇവിടെ കൂട്ടിവായിക്കേണ്‌ടതുണ്‌ട്... നേതാക്കന്‍മാരുടെ വിദേശ യാത്രകളിലൂടെ രാജ്യത്തിന്‌റെ യശസ്സ് മറ്റുള്ളവര്‍ക്കിടയില്‍ പരിചിതമാകുമെന്ന വീക്ഷണത്തോട് യോജിക്കുന്നു. എങ്കിലും ഇത്രയും ചെലവേറിയ യാത്രകള്‍ ഇനി ഒഴിവാക്കുമെന്ന് തന്നെ പ്രത്യാശിക്കാം. പ്രത്യേകിച്ചും ഇത് പൊതു ജന ശ്രദ്ധയില്‍ പെട്ട സ്ഥിതിക്ക്. ആശംസകള്‍
സ്വന്തം അമ്മയെ തച്ചാൽ കരക്കാർ രണ്ട് അഭിപ്രായം പറയും...എന്തിനു പാവം ആ അമ്മയെ അടിച്ചു എന്നും അവൾക്കിട്ട് രണ്ടെണ്ണം പൊട്ടികണം എന്നും...അതിൽ ഒരു വിഭാഗത്തെ താങ്കൾ പിന്തുണച്ചു...അത്രതന്നെ ...
വളരെ നല്ല ഒരു പോസ്റ്റ്.... .......,...നല്ല വിലയിരുത്തല്‍ ...!!
പോസ്റ്റ് നന്നായി.
പക്ഷേ ഇന്‍ഡ്യന്‍ ജനസംഖ്യ വെച്ച് ഈ 'രണ്ടര രൂപ' കണക്കുകൂട്ടലും, അതുവഴിയുള്ള ന്യായീകരണവും ബാലിശവും, ഉപരിപ്ലവുമാണ്!
പ്രത്യേകിച്ചും ഒരു 'ഓര്‍ണമെന്‍റല്‍ ' സ്ഥാനത്ത് മാത്രമിരിക്കുന്ന ഒരാളിന്റെ ധൂര്‍ത്ത്!!
ഇന്ത്യന്‍ രാഷ്ട്രപതിക്ക് ഭരണഘടനാ അനുവദിച്ചു നല്‍കിയിരിക്കുന്ന പല പ്രിവിലെജുകലുമുണ്ട് ,അവയെ ആണ് വിമര്‍ശിക്കുന്നവര്‍ ലക്ഷ്യമാകിയതെന്കില്‍ ശരി എന്ന് പറയാം .രാഷ്ട്രത്തലവന്മാരുടെ വിദേശ പര്യടനങ്ങള്‍ തികഞ്ഞ ലാഘവത്തോടെ ചായക്കട ചര്‍ച്ചകളില്‍ കടിച്ചു വലിക്കാനുള്ളതല്ല.എന്ത് കൊണ്ടോ മുല്ലപ്പൂ വിപ്ലവം എന്ന പേരില്‍ ഇമ്മാതിരി മണ്ടത്തരങ്ങള്‍ എഴുന്നള്ളിക്കുന്നവരോട് സഹതാപമേ തോന്നാറുള്ളൂ .കമന്റ് ,ലൈക് എന്നിവയുടെ എണ്ണം കൂട്ടാം ,അതന്നെ ..ഏതായാലും വ്യത്യസ്തമായി ചിന്തിച്ചു എന്നത് സന്തോഷം നല്‍കി
രണ്ടു രൂപയുടെ കണക്കില്‍ ഒപ്പിക്കാവുന്നതല്ല 250 കോടിയുടെ യാത്രാ ചിലവ്.. രണ്ടു രൂപയ്ക്കു അരി സൌജന്യ നിരക്കില്‍ നല്‍കുന്ന രാജ്യം ഇന്നും സമ്പന്നമല്ല. എല്ലാവര്‍ക്കും വീടും ജോലിയും ആരോഗ്യവും കുടിവെള്ളം മലിനമല്ലാത്തത് ലഭ്യമാവലും പരിസര മാലിന്യ നിര്‍മ്മാര്‍ജനത്തിന് ആധുനിക സൗകര്യങ്ങളും ഇല്ലാത്തിടത്തോളം കാലം ഒരു കാര്യവും നിസ്സാരം എന്ന് പറഞ്ഞു തള്ളിക്കളയാന്‍ ഇന്ത്യക്കാരന് കഴിയില്ല.
shajeer shajeerm@gmail.com
to me
Dear Noushad,
First of all, I am sorry typing this reply in English…
Dear my friend, what are you trying to tell that Our respected President Mrs. Pratibha Patil and her whole family gone for the world tour and spent more than 205 crores…is nothing only 2 Rupees and ten paisa per person……I don’t mind spending 2 rupees and ten paisa for my highness great President…
I am surprised how you make this 205 crores to only 2.10 rupees...its really magic..
What the hell we got when our president and the whole family visited to Brazil, Mexico, Chile, Bhutan, Spain, Russia, Poland, Cyprus, China, Cambodia, South Korea…etc spending total of 79 Days. You know Air India charged 169 Crores on use of charted Aircraft (Boieng 747 – 400) … and 36 Crore for Accommodation, local travel, daily allowance too…
Few days back our news paper reported one incident about a girl came from Andra for begging… Do you know what was her motto behind the begging… to collect the money for her higher education… this is the India…
I believe you know Mr. Joseph Goebbels. He was a journalist, but by profession he was doctor and very close to Adolf Hitler. He wrote amazing articles about
Hitler. That helps a lot Hitler to get the public support…what I am trying to say that there are some journalist in the history, they stood for the wrong and there are some stood for the right too…
This really a big issue.. please don’t write that this is a small & silly issue.. no.. no at all…I am totally disagree with your article.. Shajeer – Mob – 0502 489 149
Hi Noushad,
Excellent article and good write up. Do come up with more eye opening articles like this.
Regards,
Rahul Albert Stephenson
Coatings / Insulation Inspector
Daelim Saudi Arabia co. ltd.
phone: +966-562993145
mail: asrahul@daelim.co.kr
P.O. Box 10427, Jubail 31961, KSA.
FROM:
naj
TO:
newstoday@yahoogroups.com
CC:
noumonday@yahoo.com
Message flagged
Sunday, April 1, 2012 2:47 PM
വിവിധ രാജ്യവാസികളുടെ ഉള്‍സംഘര്‍ഷങ്ങള്‍ മനസ്സിലാകുമ്പോഴേ നിങ്ങളുടെ രാജ്യത്തിന്റെ മഹത്വം നിങ്ങള്ക്ക് മനസ്സിലാകൂ...
________________
ഇന്ത്യയില്‍ "വികസനം "എത്ര പേര്‍ അനുഭവിക്കുന്നുണ്ട് എന്നതാണ് അടിസ്ഥാന ചോദ്യം ?? ഒരൊറ്റ സൌദിയും നാടും വീടും വിട്ടു വിദേശത്ത് പോയ് പണി എടുക്കേണ്ട സാഹചര്യം ആ നാട്ടില്‍ ഇല്ല. ഇന്ത്യയുടെ അവസ്ഥ അറിയണമെങ്കില്‍ ഓരോ സംസ്ഥാനങ്ങളിലൂടെ നടന്നു നോക്കണം ! അപ്പൊ അറിയാം വര്‍ഷങ്ങളായി ഈ പോകുന്ന കോടികള്‍ കൊണ്ടു എന്താണ് സംഭവിക്കുന്നത് എന്ന് !!
www.viwekam.blogspot.com
Give a life to Plant & Save the envirnment !
Basu Babu
Message flagged
Sunday, April 1, 2012 10:28 AM
അയ്യേ നാണക്കേട്.......
നമ്മുടെ മഹത്വം മനസ്സിലാക്കാന്‍ ഒരു വിദേശിയുടെ വാക്കുകള്‍ കേള്‍കേണ്ടി വരിക, ശരിക്കും അത് നാണക്കേട് തന്നെ. പല്ല് കുത്തി മന്നപ്പിക്കുന്ന നമ്മുടെ ചരിത്രം ബ്ലോഗ് എഴുത്തുകാര്‍ മാത്രമല്ല രാഷ്ട്രീയക്കാരും മനസ്സിലാക്കേണ്ടി ഇരിക്കുന്നു. വിവരാകാശ നിയമം വിവരങ്ങള്‍ അറിയാന്‍ ഉള്ളതാണെങ്കിലും ഇന്നത് ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് കൂടി പരിശോധിക്കേണ്ടിയിരിക്കുന്നു.
ബഷീര്‍ വള്ളികുന്നം
നമ്മുടെ രാജ്യത്തെക്കുറിചോര്‍ത്തു നമുക്കഭിമാനിക്കാം. അത് നമുക്ക് നല്‍കുന്ന സ്വാതന്ത്രത്തെ കുറിച്ചോര്‍ത്തു. പക്ഷെ അത്ര മാത്രം. മറെന്തുണ്ട് നമുക്കഭിമാനിക്കാന്‍?? എങ്കിലും മട് രാജ്യക്കാര്‍ നമ്മളെ പുകഴ്ത്തുംപോള്‍ ഒരു സന്തോഷം അല്ലെ. ചിന്തകളുണര്‍ത്തുന്ന ഇത്തരം പോസ്റ്റുകളാണ് ബൂലോകത്തിന്റെ സുകൃതം
Nice..noushad ka...
very good thoughts
Addeham paranjathu sathyamaanu - MM singhinte yaathraye patti. Pakshe ee mahila rathnam yaathra cheythathu avarude motham kudumbavum perakkuttikalum sahitham alle?
Athukondu rajyathinenthu gunam?
Gulf Countries valare rich aanu, athupolaano nammudethu?
അതൊന്നും പറഞ്ഞാൽ പറ്റൂല്ലാ., രണ്ട് രൂപാ വെറുതേ കിട്ടുമോ..
Post a Comment