ആരോടും പറയരുത്..
ഹൃദയത്തില്‍ നിന്നൊഴുകുന്ന
രക്തച്ചുവയുള്ള സ്വപ്നങ്ങള്‍ക്ക് ഇനി
നീ മാത്രമാണ് അവകാശിയെന്ന്...
...........................................
ഇന്നലെ വരെ,
ഞാനൊരു സങ്കടക്കടല്‍..
ഓര്‍മ്മകളുടെ ഉപ്പു തീര്‍ത്ത
മുറിവിന്റെ ചൊരുക്കില്‍
തൊണ്ടയില്‍ കുടുങ്ങിയ
നിലവിളിയുമായി
തളര്‍ന്നു കിടന്നവന്.
നിന്നിലേക്കുള്ള
വഴിദൂരമളന്ന
ശബ്ദവുമായി,
കടല്‍ക്കാറ്റ് കാതങ്ങള്‍
പൊയ്ക്കഴിഞ്ഞിരുന്നു .
.................................
ഇന്ന്,
ആത്മാവിന്റെ ഉത്സവ ദിനം..
പുതിയ ഉടുപ്പണിഞ്ഞ് ,
അത്തര്‍ പൂശി,
ആളുകള്‍ക്കിടയിലൂടെ
ഒരു നടത്തമുണ്ട്...
ഇന്നെന്റെ ശിരസ്സ് ഉയര്‍ന്നിരിക്കും.
മനസ്സില്‍ സംഗീതവും
ചുണ്ടുകളില്‍ നിറഞ്ഞ പുഞ്ചിരിയും..
ഈ പ്രായത്തിലിനി
തുള്ളിച്ചാടുക വയ്യാ..
കളഞ്ഞു പോയതും
തിരിച്ചു കിട്ടിയതും
അത്ര മേല്‍ പ്രിയപ്പെട്ടതാണ്..
അല്ല, അതെന്റെ ആത്മാവ് തന്നെയാണ്.
....................................................
ആരോടും പറയരുത്..
ജീവാമൃത് പോലെ,
ഉളിലേക്ക് കിനിഞ്ഞിറങ്ങുന്ന
സാന്ത്വനത്തിന്റെ ഈ നനുത്ത സ്പര്‍ശം
വീണ്ടുമെന്നെ മനുഷ്യനാക്കുന്നു എന്ന്...
(ഉള്ളില്‍ ബാക്കിയായിരുന്ന സങ്കടത്തീയില്‍ വെള്ളമൊഴിച്ച്
രക്തച്ചുവയുള്ള സ്വപ്നങ്ങള്‍ക്ക് ഇനി
നീ മാത്രമാണ് അവകാശിയെന്ന്...
...........................................
ഇന്നലെ വരെ,
ഞാനൊരു സങ്കടക്കടല്‍..
ഓര്‍മ്മകളുടെ ഉപ്പു തീര്‍ത്ത
മുറിവിന്റെ ചൊരുക്കില്‍
തൊണ്ടയില്‍ കുടുങ്ങിയ
നിലവിളിയുമായി
തളര്‍ന്നു കിടന്നവന്.
നിന്നിലേക്കുള്ള
വഴിദൂരമളന്ന
ശബ്ദവുമായി,
കടല്‍ക്കാറ്റ് കാതങ്ങള്‍
പൊയ്ക്കഴിഞ്ഞിരുന്നു .
.................................
ഇന്ന്,
ആത്മാവിന്റെ ഉത്സവ ദിനം..
പുതിയ ഉടുപ്പണിഞ്ഞ് ,
അത്തര്‍ പൂശി,
ആളുകള്‍ക്കിടയിലൂടെ
ഒരു നടത്തമുണ്ട്...
ഇന്നെന്റെ ശിരസ്സ് ഉയര്‍ന്നിരിക്കും.
മനസ്സില്‍ സംഗീതവും
ചുണ്ടുകളില്‍ നിറഞ്ഞ പുഞ്ചിരിയും..
ഈ പ്രായത്തിലിനി
തുള്ളിച്ചാടുക വയ്യാ..
കളഞ്ഞു പോയതും
തിരിച്ചു കിട്ടിയതും
അത്ര മേല്‍ പ്രിയപ്പെട്ടതാണ്..
അല്ല, അതെന്റെ ആത്മാവ് തന്നെയാണ്.
....................................................
ആരോടും പറയരുത്..
ജീവാമൃത് പോലെ,
ഉളിലേക്ക് കിനിഞ്ഞിറങ്ങുന്ന
സാന്ത്വനത്തിന്റെ ഈ നനുത്ത സ്പര്‍ശം
വീണ്ടുമെന്നെ മനുഷ്യനാക്കുന്നു എന്ന്...
(ഉള്ളില്‍ ബാക്കിയായിരുന്ന സങ്കടത്തീയില്‍ വെള്ളമൊഴിച്ച്
കെടുത്തിയ വാക്കുകള്‍ക്ക്..ജ്ഞാനത്തിന്...)
67 comments:
നന്നായി ട്ടോ നൗഷാദ് ഭായ്.
മനോഹരമായ വരികള്‍.
ഇഷ്ടായി.
ആശംസകള്‍
മനോഹരമായ വരികള്‍ !!!
കളഞ്ഞു പോയതും നേടിയെടുത്തതും വിലപെട്ടത് തന്നെ
നഷ്ട്ടപെട്ടതിനോളം വില യുണ്ടോ? കവീ .. നേടിയതിനു
വരികള്‍ മനോഹരമായിരിക്കുന്നു.. നല്ല വായനാസുഖം നല്കി...
കവിത നന്നായിരിക്കുന്നു നൗഷാദ് ഭായ്..
എല്ലാവരോടും ഉറക്കെ വിളിച്ചു പറയൂ...
ജീവാമൃത് പോലെ,
ഉളിലേക്ക് കിനിഞ്ഞിറങ്ങുന്ന
സാന്ത്വനത്തിന്റെ ഈ നനുത്ത സ്പര്‍ശം
വീണ്ടുമെന്നെ മനുഷ്യനാക്കുന്നു എന്ന്...
ഒരുപാടിഷ്ടമായി ഈ കവിത...
ഒഴുക്കുള്ള വരികള്‍..
നല്ല കവിത..
വളരെ നന്നായി ബായി...........
നൌഷാദ് ഭായ്..എന്തിനാ വെറുതേ ഈ ഇടവേളകള്‍...എനിക്കറിയാം ഡയറി താളുകളില്‍ ഇടയ്ക്കിടെ ഒരുപാട് കവിതകള്‍ എഴുതാറുണ്ട് എന്ന്...അതൊക്കെ ബ്ലോഗ്ഗില്‍ പോസ്റ്റ് ചെയ്തു കൂടെ..വര്‍ഷത്തില്‍ വെറും രണ്ടു പോസ്ടാന്‍ നിങ്ങള്‍ ആരാ അമീര്‍ ഖാന് ആണോ?... :-)..നന്നായിട്ടുണ്ട്...ആശംസകള്‍..
ആശംസകള്‍...........
കളഞ്ഞുകിട്ടിയ സ്വാസ്ഥ്യത്തിന്റെ ചൈതന്യം വരികളിൽ.
നന്നായി.
നന്നായിട്ടുണ്ട്......
ആരോടും പറയരുത്..
ജീവാമൃത് പോലെ,
ഉളിലേക്ക് കിനിഞ്ഞിറങ്ങുന്ന
സാന്ത്വനത്തിന്റെ ഈ നനുത്ത സ്പര്‍ശം
വീണ്ടുമെന്നെ മനുഷ്യനാക്കുന്നു എന്ന്...
കുറെ ഇടവേളയ്ക്കു ശേഷം വീണ്ടും ഹൃദയത്തില്‍ തട്ടുന്ന വരികളുമായി എത്തിയതില്‍ സന്തോഷം
by, ismail chemmad
ലഭിക്കാതെ പോയ ഒന്നിലല്ല നഷ്ടം,
ലഭ്യമായവയെ ആസ്വദിക്കാനാവാത്തതാണ്.
കവിതക്കാശംസ.
മരണത്തെ പ്രണയിച്ചു പ്രണയിച്ചു വരിച്ച
കാമുകന്റെ വാക്കുകള്‍ ..നന്നായി
മനസ്സില്‍ ഉണങ്ങാത്ത മുറിവിനെ അക്ഷരങ്ങളായി മാറ്റിയതുപോലെ ....നന്നായിരിക്കുന്നു .....ഈ വാക്കുകളുടെ നോവ് ...ആശംസകള്‍ ....
നല്ല വരികൾ.. ഇഷ്ടപ്പെട്ടു ശരിക്കും..
കനപ്പെട്ട വരികൾ....ഒഴുക്കോടെ വായിക്കാൻ പറ്റി!
@@
ഹും! കളഞ്ഞുപോയത് തിരിച്ചുകിട്ടിയല്ലേ. അപ്പൊ പാര്‍ട്ടി നടത്തണം നൌശുഭായീ.
@രമേശ്ഭായീ:
വേണ്ടാത്ത അര്‍ഥങ്ങള്‍ ഉണ്ടാക്കേണ്ട.
>> കളഞ്ഞു പോയതും
തിരിച്ചു കിട്ടിയതും
അത്ര മേല്‍ പ്രിയപ്പെട്ടതാണ്..<<
ഇതിനര്‍ത്ഥമെന്താ?
അതായത് കവിയുടെ ജെട്ടി അയലില്‍ ഇട്ടപ്പോള്‍ കാറ്റില്‍ താഴെപ്പോയി. അത് തിരിച്ചു കിട്ടിയപ്പോള്‍ സന്തോഷമായി.
(ഫ്ലാറ്റില്‍ താമസിക്കുന്ന കവികളുടെ ജെട്ടി വീണുപോകുന്നത് സാധാരണയാ)
(ഹൌ! എന്നെ സമ്മതിക്കണം)
**
ഹോ ഈ സുന്ദര കവിതയെ കുറിച്ച് ആരോടും പറയരുതെന്നോ? കഷ്ടായി....
നല്ല വരികള്‍.....
നൗഷാദ് ബായ്....ഒരുപാടു ഒരുപാടു ഇഷ്ടപ്പെട്ടു ...ഇനിയും ഇതുപോലെയുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു ..
സമയം കിട്ടുമ്പോള്‍ ഇന്ന് തന്നെ എന്റെ "വഴിയോര കാഴചകള്‍ " സന്ദര്‍ശിക്കാനും അഭിപ്രായം അറിയിക്കാനും മറക്കരുത് ...
സസ്നേഹം
ആഷിക്..
കവിത നന്നായിരിക്കുന്നു.
ആശംസകള്‍.....
nannayirikkunnu suhruthe...
nannayirikkunnu suhruthe...
ജ്ഞാനം വിളക്കാണ്. മനോഹരമായ വിളക്ക്... ആശംസകള്‍.
'കളഞ്ഞു പോയതും തിരിച്ചു കിട്ടിയതും അത്രമേല്‍ പ്രിയപ്പെട്ടതാണ്...'നല്ല വാക്കിന് നന്ദി...
കവിത വായിച്ചു നൗഷാദ് ഭായീ ...
എനിക്ക് കുറെ ഒക്കെ മനസ്സിലായി. കവിതയ്ക്ക ഇതിലപ്പുറം അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല :)
എന്നാത്തിനാ ഇങ്ങനെ കെട്ടി പ്പൂട്ടി വെക്കുന്നെ??
എന്നെങ്കിലുമൊക്കെ ഇതുപോലെ പുറത്തെടുക്കരുതോ??
സംഭവായീണ്ട്ട്ടാ
@കണ്ണൂരാനെ..ആ വിറ്റ് ചീറി...
ഇതിഷ്ടായി...
മനോഹരമായ വരികള്‍.. ആശംസകള്‍
ഇഷ്ടായി.
ആശംസകള്‍
"ഈ പ്രായത്തിലിനി
തുള്ളിച്ചാടുക വയ്യാ.." ???
നല്ല വരികൾ.. ഭാവുകങ്ങൾ..വീണ്ടും എഴുതുക..!!
തിരിച്ചു കിട്ടിയല്ലോ ..ഇനി നഷ്ടപെടാതെ നോക്ക്..കവിത തുളുമ്പുന്ന മനസ്സില്‍ ഇനിയും ഒരുപാടു കവിതകള്‍ ഉണ്ടാവട്ടെ..
ആശംസകള്‍
കവിത വായിച്ചു .സ്വയം ആത്മാവു നഷ്ടമായെന്ന് കരുതി ജീവിക്കുന്നവര്‍ അനവധിയാണ്.സ്വയം തിരിച്ചറിയേണ്ടയൊന്നാണ് ആത്മാവ് .പലരും ജീവിത പ്രാരബ്ദങ്ങള്‍ക്കിടയില്‍ മറന്നു പോവുകയോ മറന്നതായി നടിക്കുകയോചെയ്യുന്നു.ആത്മാവു തേടാനും നേടാനും താങ്ങള്ക്ക് കഴിഞ്ഞതില്‍ സന്തോഷം.വരികള്ളും വരികളിലെ ആത്മാവും നന്നായി .ഇനിയും ആത്മാവിനെ തേടുന്നവര്‍ക്കും നേടി വഴികാണിച്ച നൌഷാദിനും ആശംസകള്‍.
വരികള്‍ ഇഷ്ടായി.
ഉവ്വ്....മനോഹരമായ ഹൃദയം തന്നെ....ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം ഒരു മുഖത്ത് വിരിയുന്ന പുഞ്ചിരി എത്രത്തോളം ആളുകളെ അമ്പരപ്പിക്കും......ഓര്ത്ക്കുകയാണ് ഞാനും അത്തരം മുഖങ്ങളില്‍ എന്റെതുമുണ്ടയിരുന്നോ.....ഏതു സമീപ്യമായിരിക്കും ആ വാല്മീകം തകര്‍ത്തത്.....നല്ല അനുഭവം...നന്ദി...
aardram ee varikal.. thanx
"കളഞ്ഞു പോയതും
തിരിച്ചു കിട്ടിയതും
അത്ര മേല്‍ പ്രിയപ്പെട്ടതാണ്.."
ഒരുപാട് ഇഷ്ടായി.
തുള്ളിച്ചാടുക
ഉള്ളിന്റെ ഉള്ളിൽ...
സ്വയം വീണ്ടെടുപ്പ്..
അതിന്റെ ആനന്ദം
വരികളിൽ നിറയുന്നു,
നുരയുന്നു.
നന്നായി.
കളഞ്ഞു പോയതും
തിരിച്ചു കിട്ടിയതും
അത്ര മേല്‍ പ്രിയപ്പെട്ടതാണ്..
അല്ല, അതെന്റെ ആത്മാവ് തന്നെയാണ്.
നല്ല വരികള്‍ ഞാന്‍ പറഞ്ഞില്ലേ മാസത്തില്‍ ഒന്നെങ്കിലും പോസ്റ്റണം എന്ന് ..
ആശംസകള്‍ ..... ഉള്ളില്‍ ബാക്കിയായിരുന്ന സങ്കടത്തീയില്‍ വെള്ളമൊഴിച്ച്
കെടുത്തിയ വാക്കുകള്‍ക്ക്..
നൌഷാദ് ഭായ്, ഞാന്‍ ആരോടും പറയില്ല; തീര്‍ച്ച. കവിത നന്നായി. അഭിനന്ദനങ്ങള്‍.
നൗഷാദ് ബായ്....കവിത നന്നായിരിക്കുന്നു.മനോഹരമായ വരികള്‍.. ആശംസകള്‍
കവിത നന്നായിരിക്കുന്നു.
കവിത അസ്സലായി , യഥാര്‍ഥത്തില്‍ നഷ്ടം എന്നൊന്നുണ്ടോ ?
കവിത നന്നായിരിക്കുന്നു...! മനോഹരമായ വരികള്‍.. ആശംസകള്‍...
ഞാനായിട്ട് ആരോടും പറയാന്‍ പോകുന്നില്ല , പക്ഷെ ,ഐസ്ക്രീം വാങ്ങിതരണം.
ഒരുപാടിഷ്ടമായി ഈ കവിത...
ജീവാമൃതം പോലെ ഉള്ളിലേക്ക് അരിച്ചിറങ്ങുന്ന ഈ നനുത്ത സ്പര്‍ശം എന്നെയും മനുഷ്യനാക്കുന്നു ... നല്ല വരികള്‍
ഹൃദ്യമായി എഴുതിയിട്ടുണ്ട്
കൈവിട്ടു പോകുന്നതും കളഞ്ഞു പോകുന്നതും
ഒരേ വികാരമല്ല മനസ്സില്‍ സൃഷ്ടിക്കുന്നത്. നല്ല വരികള്‍
നേടിയെടുത്തതിന്റെ സന്തോഷം മനസിലാക്കാം എന്നാല്‍ കളഞ്ഞു പോയതിനു സന്തോഷമെന്തിന്.. ?പലരെയും പോലെ എനിക്കുമീ സംശയം
ഇനി കൈവിടാതെ നോക്കുക.. ആശംസകള്‍
manoharamaaya varikal
ashamsakal
manoharamaaya varikal
ashamsakal
കളഞ്ഞു പോയതും
തിരിച്ചു കിട്ടിയതും
അത്ര മേല്‍ പ്രിയപ്പെട്ടതാണ്..
അല്ല, അതെന്റെ ആത്മാവ് തന്നെയാണ്.
ചിന്തിപ്പിക്കുന്ന വരികള്‍ .. എനികിഷ്ടായി..
ഹൃദ്യമായ വരികൾ...
നല്ല വരികള്‍.......................... ... ............ആശംസകള്‍
കവിത നന്നായിരിക്കുന്നു
ആശംസകള്‍.......... .........
നല്ല വരികൾ :)
കവിത നന്നായിരിക്കുന്നു നൗഷാദ് ഭായ്
നല്ല വരികള്‍
ആരോടും പറയരുത്..
ജീവാമൃത് പോലെ,
ഉളിലേക്ക് കിനിഞ്ഞിറങ്ങുന്ന
സാന്ത്വനത്തിന്റെ ഈ നനുത്ത സ്പര്‍ശം
വീണ്ടുമെന്നെ മനുഷ്യനാക്കുന്നു എന്ന്...
നന്നായിട്ടുണ്ട് ഭായി...
ആശംസകള്‍..
കളഞ്ഞു പോയതും
തിരിച്ചു കിട്ടിയതും
അത്ര മേല്‍ പ്രിയപ്പെട്ടതാണ്..
അല്ല, അതെന്റെ ആത്മാവ് തന്നെയാണ്.
ഇങ്ങനേയുള്ള പോസിറ്റീവ് ചിന്തകളുള്ള വരികൾ ഇനിയും ആ പോസ്റ്റിൽ നിന്ന് പിറവിയെടുക്കട്ടെ. ആശംസകൾ.
beutifull words......................
Post a Comment