Sunday, May 6, 2012

ചുവപ്പ് നിലവിളിക്കുമ്പോള്‍ .......!



കരഞ്ഞു കലങ്ങിയ കണ്ണുകളോടെ
അവന്‍ ചോദിക്കുന്നു...
ചെഞ്ചോരക്കൂട്ടിനാല്‍  തുടുത്ത
ഞങ്ങളുടെ ഹൃദയധമനികളില്‍ നിന്ന്
ഇന്നിപ്പോള്‍
പുഴുത്തു നാറിയ ചലത്തിന്റെ പ്രവാഹം
എന്ത് കൊണ്ടായിരിക്കും...?

നന്മയുടെ അവസാന കണികയും
വറ്റി വരണ്ടിടത്ത്,
കൂടപ്പിറപ്പിലൊന്നിന്‍റെ
മുഖവും മൂക്കും ചെവിയുമരിഞ്ഞ്‌, 
ഉന്മത്തനൃത്തമാടിയവരുടെ
വെറുപ്പിന്‍റെ  വിപ്ലവം എന്തായിരുന്നിരിക്കും..?

അവരെ,
കശാപ്പു കത്തിയുമായി
അണിയിച്ചൊരുക്കി
ഇരുളിന്‍ മറവിലേക്കയച്ച 
കാട്ടാളക്കൂട്ടത്തിന്‍റെ 
മനസ്സിലെന്തായിരുന്നിരിക്കും...?

വയ്യ സുഹൃത്തെ,
ഇനിയൊട്ടും  വയ്യാ....
നാളെയുടെ സമ്പദ് സമൃദ്ധികള്‍
പണിയും തുണിയും അന്നവുമായി
കൂരകള്‍ തേടിയെത്തുന്ന വാഗ്ദാനത്തിനു
ചെവിയോര്‍ത്തിരിപ്പാന്‍.
സ്വപ്നങ്ങളുടെ നെഞ്ച് കീറുന്ന 
ചെന്നായ്ക്കൂട്ടങ്ങളോടൊപ്പം 
വേട്ടക്കാരനെ തിരയാന്‍...!

ഞങ്ങള്‍ തിരിച്ചറിയുന്നു..

ഇപ്പോളിപ്പോള്‍,
പകയുടെ ആള്‍ രൂപങ്ങള്‍ക്ക്‌
വല്ലാത്ത ക്രൌര്യമാണെന്ന്......
ഇനിയും നുണഞ്ഞു തീരാനുള്ള
രക്തത്തിന്റെ സ്വാദോര്‍ത്ത് ,
കൂര്‍ത്ത പല്‍മുനകളോടെ
ഇരുളിന്‍റെ വഴികളില്‍
അത് പാത്തിരിക്കുന്നുണ്ടെന്ന്...

ആശയങ്ങളുടെ വിദ്യുദ്‌പ്രവാഹത്തെ,
കൊലക്കത്തി  കൊണ്ടെതിരിടുന്ന 
രാഷ്ട്രീയ നപുംസകങ്ങള്‍ക്ക്
ചുവപ്പ് വെറുപ്പാകുന്നതും,
ചുവപ്പിനെ വെറുപ്പാക്കുന്നതും
മലഭോജ്യം പോലെ പ്രിയങ്കരമായിരിക്കുന്നെന്ന്  ... !

ചുവപ്പിപ്പോള്‍  വല്ലാതെ നിലവിളിക്കുന്നെന്ന്...!!!



40 comments:

Noushad Kuniyil said...

ചുവപ്പ് അതിവേഗം വെറുപ്പും, കറുപ്പുമാകുന്ന പരിണാമവ്യവസ്ഥ നില്ക്കണമെങ്കില്‍ ഇനി ചുവപ്പും നിലവിളിച്ചേ തീരൂ.

Sameer Thikkodi said...

ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ബുദ്ധിമുട്ടുമെങ്കിലും

"മുഖവും മൂക്കും ചെവിയുമരിഞ്ഞ്‌,
ഉന്മത്തനൃത്തമാടിയവരുടെ
വെറുപ്പിന്‍റെ വിപ്ലവം എന്തായിരുന്നിരിക്കും..?

അവരുടെ ( കൊട്ടേഷൻ സംഘത്തിന്റെ) വിപ്ലവം പണം തന്നെ... രാഷ്ട്രീയക്കാരും അതെ....
ചുവപ്പിന്റെ വെറുപ്പിന്റെ വിപ്ലവം !!!

ശ്രദ്ധേയന്‍ | shradheyan said...

ചെവി പൊത്തിയതാണ്; ഒന്നും കേള്‍ക്കുന്നില്ല, കേള്‍ക്കുകയും വേണ്ട!

Mohammed Kutty.N said...

മനുഷ്യബന്ധങ്ങള്‍ക്ക് കൊടിയുടെ,കോടിയുടെ വര്‍ണ്ണങ്ങള്‍ ചമക്കുന്നിടത്ത് അധാര്‍മ്മികതയുട ചോരപ്പുഴുക്കള്‍ മദിച്ചുപുളക്കുന്നു.എല്ലാറ്റിനും വിലകൂടുന്നു.മനുഷ്യനും മനുഷ്യത്വത്തിനും എന്തേ വിലസൂചിക കുത്തനെ കീഴ്പോട്ട്!!!ചിന്തിക്കാന്‍ ഉപകരിക്കുന്ന രചനക്ക് ആശംസകള്‍ !

K.P.Sukumaran said...

ചുവപ്പിപ്പോള്‍ വല്ലാതെ നിലവിളിക്കുന്നെന്ന് .....

Absar Mohamed said...

മനുഷ്യനെ സ്നേഹിക്കാനും തിരിച്ചറിയാനും കഴിയാത്തവര്‍ക്ക്‌ ഒരിക്കലും യഥാര്‍ത്ഥ വിപ്ലവം നടത്താന്‍ കഴിയില്ല...
അക്രമങ്ങളും കൊലപാതകങ്ങളും നടത്തി അതിനെ വിപ്ലവം എന്ന ഓമനപ്പേരിട്ട് വിളിക്കാന്‍ മാത്രമേ കഴിയൂ.

ajith said...

ചുവപ്പല്ലെന്ന് ചുവപ്പ് ആണയിട്ടാലും ചുവപ്പെന്ന് വെളുപ്പ് പോലെ നിശ്ചയം.

Ismail Chemmad said...

ചുവപ്പിപ്പോള്‍ വല്ലാതെ നിലവിളിക്കുന്നെന്ന്...!!!

majeed alloor said...

എല്ലാവരും നിലവിളിക്കുകയോ കൊലവിളിക്കുഅകയോ ആണ്`..

Mohiyudheen MP said...

സന്ദര്‍ഭോചിതമായ കവിത... നിലനില്‍പിനു വേണ്‌ടി കൊലപാതകങ്ങള്‍ നടത്താന്‍ മനുഷ്യനിപ്പോള്‍ ഒരറപ്പുമില്ലാതായിരിക്കുന്നു...

മൻസൂർ അബ്ദു ചെറുവാടി said...

പ്രതിഷേധത്തിന്റെയും ആത്മരോഷതിന്റെയും വരികള്‍ നൗഷാദ്.
നന്നായി .

"ചുവപ്പിപ്പോള്‍ വല്ലാതെ നിലവിളിക്കുന്നെന്ന് "

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

സ്നേഹവും നന്മയും വറ്റുന്നു ... ഇത് നമ്മെ എവിടെ എത്തിക്കും..

ജന്മസുകൃതം said...

ഇനിയും നുണഞ്ഞു തീരാനുള്ള
രക്തത്തിന്റെ സ്വാദോര്‍ത്ത് ,
കൂര്‍ത്ത പല്‍മുനകളോടെ
ഇരുളിന്‍റെ വഴികളില്‍
അത് പാത്തിരിക്കുന്നുണ്ടെന്ന്...

ചുവപ്പിപ്പോള്‍ വല്ലാതെ നിലവിളിക്കുന്നെന്ന് .

Akbar said...

സ്വപ്നങ്ങളുടെ നെഞ്ച് കീറുന്ന
ചെന്നായ്ക്കൂട്ടങ്ങളോടൊപ്പം
വേട്ടക്കാരനെ തിരയാന്‍...!
ഇനിയൊട്ടും വയ്യാ....

കത്തിമുനയില്‍ വിപ്ലവം ഹോമിച്ചവര്‍. സഹോദരന്റെ ചോരകൊണ്ട് വിപ്ലവ ഗാഥകള്‍ തീര്‍ക്കുന്നവര്‍. ഇതോ വിപ്ലവം??. ചോര കുടിച്ചു ദാഹം തീര്‍ക്കുന്ന മനുഷ്യ ചെന്നായ്ക്കളെ ചങ്ങലക്കിടെണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കവിത നന്നായിരിക്കുന്നു നൌഷാദ് ഭായി. ആത്മരോഷത്തിന്റെ നീറ്റലുകള്‍ ഭാവതീവ്രതയോടെ അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍.

ഷാജു അത്താണിക്കല്‍ said...

ഈ    നില   വിളി  ഒരു അട്ടഹാസമായിരിക്കുന്നു

ആശംസകൾ

Joselet Joseph said...

ചുവപ്പ് എന്ന പേരില്‍ എല്ലാമടങ്ങിയിരികുന്നു.

Unknown said...

ചുവപ്പ് നിലവിളിക്കുമ്പോള്‍ ....... അത് അങ്ങനെയാണ് ...ചുവപ്പ് ഇപ്പോഴും ചുവപ്പ് തന്നെ

ഐക്കരപ്പടിയന്‍ said...

<>

ഹൃദയം തന്നെയുണ്ടോ ...?

khaadu.. said...

ചുവപ്പിപ്പോള്‍ വല്ലാതെ നിലവിളിക്കുന്നെന്ന്...!!!

© Mubi said...

ചുവപ്പിപ്പോള്‍ വല്ലാതെ നിലവിളിക്കുന്നെന്ന്...!!!

Jefu Jailaf said...

നല്ല കവിത.. മനസ്സിന്റെ രോഷം മുഴുവന്‍ വരികളുണ്ട്..

ഷാജി പരപ്പനാടൻ said...

തലയോട്ടി പോലും കൊത്തി നുറുക്കുന്ന, മുഖം പോലും വികൃതമാക്കുന്ന, പ്രാകൃതമായ കൊലകള്‍ കണ്ടാല്‍ ചുകപ്പും നിലവിളിച്ചെക്കാം...
ആര്‍ദ്രത നഷ്ടപ്പെട്ട അസുരന്മാര്‍ അടക്കി വാഴുമ്പോള്‍ കല്‍തുറന്കില്‍ അടക്കപ്പെടുന്നത് വിപ്ലവവീര്യമല്ല, മറിച്ച് കുടിലതയാണ്.. എല്ലാം ജയിച്ചടക്കാമെന്ന കുടിലത...ആനുകാലികമായ കവിതയ്ക്ക് ആശംസകള്‍

Noushad Koodaranhi said...

Comment by S.Naushad (പൂച്ചക്കണ്ണന്‍) 14 hours ago

നല്ല ആശയം
മൂര്‍ച്ചയുള്ള വാക്കുകള്‍
കവികള്‍ നേതാക്കന്മാര്‍ക്കൊപ്പമല്ല പാര്‍ട്ടിയുടെ ഒപ്പമാണ്
ആശംസകള്‍

Noushad Koodaranhi said...

Comment by Razeena Binth abdul khader 15 hours ago

ആശയങ്ങളുടെ വിദ്യുദ്‌പ്രവാഹത്തെ,
കൊലക്കത്തി കൊണ്ടെതിരിടുന്ന
രാഷ്ട്രീയ നപുംസകങ്ങള്‍ക്ക്
ചുവപ്പ് വെറുപ്പാകുന്നതും,
ചുവപ്പിനെ വെറുപ്പാക്കുന്നതും
മലഭോജ്യം പോലെ പ്രിയങ്കരമായിരിക്കുന്നെന്ന് ... !
ചുവപ്പിപ്പോള്‍ വല്ലാതെ നിലവിളിക്കുന്നെന്ന്...!! noushad ika oru kaaryam ariymo chuvappu niram ishtappedunnar akrama kaarikal aanu . juskt like a wonderful criminal . nanayi ezhuthiyikunnu bhaavukangal

Noushad Koodaranhi said...

Comment by ۞നിരഞ്ജന്‍@IDUKKI railwaystation 19 hours ago


നൌഷാദ്.....................
അതി ഗംഭീരം നേരിന്റെ നോവ്‌ പുതച്ച
പ്രതികരണത്തിന്റെയും .പ്രതിഷേധത്തിന്റെയും
ഈ വരികള്‍ ......ഉള്ളുലച്ചു കടന്നു പോകുന്ന ഈ അമര്‍ഷത്തിന്റെ പദഘോഷയാത്രയെ
ഞാന്‍ ഏറെ ഇഷ്ട്ടപ്പെടുന്നു ,,,,,,,,,,,,,അഭിനന്ദനം മാനവീകതയെ സ്നേഹിക്കുന്ന കൂട്ടുകാര
----------------------------------------------------------
പാര്‍ട്ടി വിട്ടവരയോക്കെ അരിഞ്ഞു തള്ളണമെന്ന ,,
കിരാത രാഷ്ട്രീയം മറ്റുള്ള രാഷ്ട്രീയക്കാര്‍ ഒക്കെയും പിന്തുടര്‍ന്നിരുന്നു എന്ഘില്‍ ...
ആദര്‍ശവും പ്രവര്‍ത്തിയും തമ്മില്‍ അജ ഗജാന്തരമുള്ള നവ ചെഗുവേരമാരുടെയും
പിണറായിയിലെ പുതിയ സ്റാലിന്റെയും ...ഗുരു ശ്രീ സാക്ഷാല്‍ ഏലംകുളം ശങ്കരന്‍ നമ്പൂതിരിപ്പാടും അകലത്തില്‍ തന്നെ ,,ഏതേലും രക്തസാക്ഷി മണ്ഡപം ആയി മാറിയേനെ ,,,
ദൈവാധീനം നമ്മുടെ നാട്ടില്‍ ഇറക്കുമതി ചരക്കല്ലാത്ത മറ്റു രാഷ്ട്രീയ കക്ഷികള്‍ക്ക്
ജനാധിപത്യത്തിലും മാനവീകതയിലും വിശ്വാസമുണ്ട് .................

Noushad Koodaranhi said...

Comment by ചെഗുവേര 19 hours ago


രചന നന്നായിടുണ്ട്.....വെട്ടി നിരത്തല്‍ പാര്‍ട്ടി നയമാനെങ്ങിലും ഇപ്പോള്‍ സംഭവിച്ചത് പാര്‍ട്ടിയുടെ അറിവോടെയെന്നു പാര്ടികര്ര്‍ക്ക് വരെ അറിയില്ല ,ഒരു പക്ഷെ ഉപ തിരഞ്ഞെടുപ്പ് ജയിക്കാന്‍ എതിര്‍ പാര്‍ട്ടിയുടെ തന്ദ്രവുമാകം ,നരബോജികള്‍ ....എന്തിന്റെ അടിസ്ഥനതിലയാലും punishment അര്‍ഹിക്കുന്നു .പാര്‍ട്ടിയെ വഞ്ചികുക ഒരു നിയമപരമായ തെറ്റല്ല ,അതുകൊണ്ട് പാര്‍ട്ടി സ്വയം punish ചെയ്യുനത് യൂടാസുകളെ മാത്രമാണ് , കാശ് വാങ്ങി പാര്‍ട്ടിയെ എതിര്‍ പാളയത്തില്‍ ഒറ്റി കൊടുത്താല്‍ ഇത്ര ഒക്കെയേ ചെയ്യാന്‍ പറ്റു.അല്ലെങ്ങില്‍ ഇത്തരം പ്രവണത ശീലമായി മാറും....ആയിരം ആശംസകളും അഭിവാദ്യങ്ങലോടും കൂടി ചെഗുവേര... ....ബെസ്റ്റ് വിഷെസ്

പ്രവീണ്‍ ശേഖര്‍ said...

വളരെ ആനുകാലിക പ്രസക്തിയുള്ള കവിത. വിപ്ലവത്തിന്റെ നിറം ചുവപ്പാണെന്ന് പഠിപ്പിച്ചവര്‍ ചോരക്കും ചുവപ്പ് നിറമാണെന്ന് മനസിലാക്കാതെ പോയിരിക്കുന്നു. ചിന്തിയ ചോരകളിലത്രയും തിളച്ചത് വിപ്ലവമോ അതോ ജീവനോ ?

മെഹദ്‌ മഖ്‌ബൂല്‍ said...

വേണ്ടുവോളം അസ്വസ്ഥത പേറുന്ന നന്‍മയുടെ പക്ഷം ചേര്‍ന്നുള്ള എഴുത്ത്,,
...

Unknown said...

എന്റെ രക്തത്തിലലിഞ്ഞിരുന്നെന്ന് ഒരിക്കലഹങ്കരിച്ചിരുന്ന ചുവപ്പും നിലവിളിക്കുകയാണു....

‍ആയിരങ്ങളില്‍ ഒരുവന്‍ said...

മനുഷ്യത്വമില്ലാത്ത വിപ്ലവകാരികൾ വെറും കൊലയാളികൾ മാത്രമാണ്..!!

MT Manaf said...

അവരെ,
കശാപ്പു കത്തിയുമായി
അണിയിച്ചൊരുക്കി
ഇരുളിന്‍ മറവിലേക്കയച്ച
കാട്ടാളക്കൂട്ടത്തിന്‍റെ
മനസ്സിലെന്തായിരുന്നിരിക്കും...?

koyas kodinhi said...

vaalinekkal moorcha und vaakkukalk

Jay said...

ചുവപ്പ് മാത്രമല്ല പച്ചയും കാവിയുമൊക്കെ നിലവിളിക്കുകയാണ്.ചോരക്കറ പുരണ്ട നിറങ്ങളെ കഴുകി വൃത്തിയാക്കാന്‍ ശ്രമിക്കുക.വെറുതെ പരിതപിച്ചിട്ട്‌ കാര്യമില്ല.

ഫാരി സുല്‍ത്താന said...

അവരെ,
കശാപ്പു കത്തിയുമായി
അണിയിച്ചൊരുക്കി
ഇരുളിന്‍ മറവിലേക്കയച്ച
കാട്ടാളക്കൂട്ടത്തിന്‍റെ
മനസ്സിലെന്തായിരുന്നിരിക്കും...?

നല്ല ചോദ്യത്തിന് ഒരൊപ്പ് വെക്കുന്നു.

- സോണി - said...

കറുപ്പും ചുവപ്പും
വെളുപ്പാവുന്ന കാലവും കാത്ത്....

Unknown said...

നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗു തുടങ്ങി.കഥപ്പച്ച...കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌.അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു

മിനി പി സി said...

ഒടുവില്‍ നിലവിളിക്കാതെ തരമുണ്ടാവില്ല സംഹാരത്തിനൊടുവിലെ പുനര്‍വിചിന്തനം

Unknown said...

Ithu "Garuda Saahithyam" aanallo... Budhi Jeevikalkku maranam illa ennu vilichothunna oru Kavitha koodiyaanithu..

Muralee Mukundan , ബിലാത്തിപട്ടണം said...

ഇപ്പോഴിതാ 2012 ഉം നമ്മെ വിട്ടു പോയിരിക്കുകയാണ്.
എങ്കിലും പുത്തന്‍ പ്രതീക്ഷകളുമായി 2013 കയ്യെത്തും
ദൂരത്ത് നമ്മെ കാത്തിരിയ്ക്കുന്നുണ്ട്.
ആയത് ഭായിക്കടക്കം എല്ലാവര്‍ക്കും നന്മയുടെയും
സന്തോഷത്തിന്റേയും നാളുകള്‍ മാത്രം സമ്മാനിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു...!
ഈ അവസരത്തിൽ ഐശ്വര്യവും സമ്പല്‍ സമൃദ്ധവും
അനുഗ്രഹ പൂര്‍ണ്ണവുമായ നവവത്സര ഭാവുകങ്ങൾ നേർന്നുകൊണ്ട്

സസ്നേഹം,

മുരളീമുകുന്ദൻ

ഫൈസല്‍ ബാബു said...

വായിക്കാനല്‍പ്പം വൈകി ,,ശക്തമായ വരികളിലുള്ള പ്രതിഷേധം ,പുതുവര്‍ഷ ആശംസകള്‍ !!