Tuesday, December 28, 2010

സ്നേഹത്തിന്റെ മറ്റൊരു കണക്കു പുസ്തകം.


നിനക്കറിയുമോ,
സ്നേഹത്തിന്റെ ഈ പുസ്തകവും തുറന്ന് വെച്ച്
ഞാനീ ഇരിപ്പിരിക്കാന്‍ തുടങ്ങിയിട്ട്
നേരമെത്രയായെന്നു?
ആണ്ടറുതിയുടെ
വ്യാകുലതകളില്‍ മനസ്സുടക്കി
വീണ്ടു വിചാരത്തിന്റെ കപടതക്ക്
ആമുഖം കുറിക്കാന്‍
ഒരു ചടഞ്ഞിരിപ്പ്.

ഇപ്പോള്‍
എനിക്ക് തോന്നുന്നു,
ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്നൊരാള്‍ പറയുമ്പോള്‍
അതില്‍ കത്തുന്ന ഒരാത്മാവുണ്ടായിരിക്കുമെന്ന്.
ഞാന്‍ നിന്നെ
സ്നേഹിക്കുന്നു എന്ന്
നീയെന്നോട്‌ പറയുമ്പോള്‍
ഉഷ്ണ പ്രവാഹത്തില്‍ ഉരുകിയൊലിക്കുന്ന
മനസ്സിന്റെ തേങ്ങലുകള്‍ ഉണ്ടായിരുന്നുവെന്നു.

നിഷ്കളങ്ക കൗമാരത്തിന്റെ 
വസന്ത കാലത്ത്
ഈ പുസ്തകത്തില്‍ നിറയെ
സ്നേഹ സങ്കീര്‍ത്തനത്തിന്റെ
 
വെളുത്ത താളുകളായിരുന്നു.

പിന്നീട്,
നിറയെ കുത്തി വരച്ചു
നീയത് വികൃതമാക്കിയത്
എന്തിനായിരിക്കും?

നീ കാണാതെ ഞാനൊളിപ്പിച്ച
മയില്‍‌പീലി തുണ്ടിനെ
പോക്ക് വെയിലിന്റെ
ഉമ്മറത്തിട്ടു കൊടുത്തതും
എന്തിനായിരിക്കും?


ഇന്നീ പുതുവര്‍ഷ തലേന്ന്
ആകെ കെട്ടു പിണഞ്ഞ
സ്നേഹത്തിന്റെ കണക്കുപുസ്തകത്തില്‍ നോക്കി
തലപുകഞ്ഞു ഞാനിരിക്കുന്നു.
ലാഭമെത്ര...നഷ്ടമെത്ര.....?

പഴകി പൊടിഞ്ഞു തുടങ്ങിയ
ഈ പുസ്തകത്തില്‍ നിന്ന്
ഏറെ താളുകളും നഷ്ടപ്പെട്ടിരിക്കുന്നു
എന്നോര്‍മിപ്പിക്കുമ്പോള്‍
നീ തല തല്ലി ചിരിക്കുന്നതെന്തിനാണ്..?

എങ്കിലും,
പറഞ്ഞും പറയാതെയുമൊഴുകിയ
നിന്റെ സ്നേഹത്തിന്റെ
കുളിര്‍ നീരുറവയില്‍  
ഞാനിത്തിരി നേരം മുങ്ങി കിടക്കട്ടെ. 

ലാഭ ചേദങ്ങള്‍ പൂജ്യമാകുന്ന
നിന്റെ ഓര്‍മയുടെ തീരത്ത്,
ഒരു നീല പൊന്മാന്‍
കണ്പാര്‍ക്കുന്നതെന്തായിരിക്കും.?
……

77 comments:

ആചാര്യന്‍ said...

സ്നേഹത്തിന്റെ കണക്ക് പുസ്തകത്തില്‍ കൂട്ടാന്‍ ആര്‍ക്കും കഴിയില്ല..കുറയ്ക്കുവാന്‍ മാത്രമേ കഴിയൂ..ഇടയ്ക്ക് വെച്ച് മറന്നു പോയ മരവിപ്പിച്ചു പോയ സ്നേഹത്തിന്റെ കണക്കുകള്‍ നമുക്ക് കുറയ്ക്കാം അല്ലെ...നന്നായി കൂടരഞ്ഞി സാബ

നാമൂസ് said...

ഹൃദയത്തിന്‍റെ ആഴങ്ങളില്‍ നിന്നും എടുത്ത ഒരു കുഞ്ഞു തുള്ളിചോര കൊണ്ടിതാ ഞാന്‍ നേരുന്നു സ്നേഹിതാ നിനക്കായി
എന്‍റെ സ്നേഹാശംസകള്‍..........

Elayoden said...

കൂടരഞ്ഞീയന്‍: പുതുവത്സരാശംസകള്‍....
സ്നേഹത്തിനു കണക്കു പുസ്തകമുന്ടെങ്കില്‍ അതില്‍ ലാഭം മാത്രമേ കാണൂ..നഷ്ട്ടപെട്ടു പോയ സ്നേഹത്തെയും ലാഭ കണക്കില്‍ തന്നെ കൂട്ടാം.

"ഇന്നീ പുതുവര്‍ഷ തലേന്ന്
ആകെ കെട്ടു പിണഞ്ഞ
സ്നേഹത്തിന്റെ കണക്കുപുസ്തകത്തില്‍ നോക്കി
തലപുകഞ്ഞു ഞാനിരിക്കുന്നു.
ലാഭമെത്ര...നഷ്ടമെത്ര...."

നല്ല ചിന്തകള്‍..

ശ്രീനാഥന്‍ said...

നല്ല നിറഞ്ഞ ആത്മാർത്ഥത അനുഭവപ്പെടുന്നു, എഴുത്തിൽ!

Vayady said...

സ്നേഹം നമുക്കൊരിക്കലും കണക്കുപുസ്തകത്തില്‍ എഴുതി സൂക്ഷിക്കാനാവില്ല. നഷ്ടങ്ങള്‍ എന്നും നഷ്ടങ്ങള്‍ തന്നെയല്ലേ? ഇനി അതോര്‍ത്ത് തലപുകച്ചിട്ടെന്തു കാര്യം?

നല്ല കവിത. പുതുവല്‍സരാംശസകള്‍!

Unknown said...

Hridayathilulla sneham chornnu pokaathe aksharangalayi Kadalasuthundilekku mattiyirikkunnu...Kolllaaamm..

Unknown said...

വീണ്ടും എഴുതി അല്ലെ...ആശംസകള്‍..

നൗഷാദ് അകമ്പാടം said...

"ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്നൊരാള്‍ പറയുമ്പോള്‍
അതില്‍ കത്തുന്ന ഒരാത്മാവുണ്ടായിരിക്കുമെന്ന്.
ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്ന്
നീയെന്നോട്‌ പറയുമ്പോള്‍
ഉഷ്ണ പ്രവാഹത്തില്‍ ഉരുകിയൊലിക്കുന്ന
മനസ്സിന്റെ തേങ്ങലുകള്‍ ഉണ്ടായിരുന്നുവെന്നു."


"പറഞ്ഞും പറയാതെയുമൊഴുകിയ
നിന്റെ സ്നേഹത്തിന്റെ
കുളിര്‍ നീരുറവയില്‍
ഞാനിത്തിരി നേരം മുങ്ങി കിടക്കട്ടെ."


"ലാഭ ചേദങ്ങള്‍ പൂജ്യമാകുന്ന
നിന്റെ ഓര്‍മയുടെ തീരത്ത്,
ഒരു നീല പൊന്മാന്‍
കണ്പാര്‍ക്കുന്നതെന്തായിരിക്കും.? ……"


ഒരു പുലര്‍ച്ചെ കണ്ടപ്പോള്‍
ഒരു ത്രെഡ് കിട്ടിയിട്ടുണ്ട്
"സ്നേഹത്തിന്റെ കണക്കു പുസ്തകം..."
എന്നു ചൊല്ലി
കയ്യിലൊരു പേനയും കടലാസ് കഷ്ണവുമായി
മുന്നൂറോളം വരുന്ന ജോലിക്കാര്‍ക്ക് ആജ്ഞകളും നിര്‍ദ്ദേശങ്ങളും നല്‍കി
ഈ മനുഷ്യന്‍ ഒരു പകല്‍ മുഴുവനും കൂടെയുണ്ടായിരുന്നപ്പോള്‍

കവേ..
ഞാനറിഞ്ഞില്ലല്ലോ..

വാക്കുകള്‍ ചുട്ടെടുക്കുന്ന ചൂളയാണങ്ങയുടെ മനസ്സെന്ന്..

ഈ ആള്‍ക്കൂട്ടത്തിന്റെ..
യന്ത്രഭീമാകാരന്മാരുടെ
കാതടപ്പിക്കുന്ന അട്ടഹാസങ്ങള്‍ക്കിടയിലും

ഇടനെഞ്ചില്‍ ഒരമ്പു കൊണ്ട്
അങ്ങയുടെ ഹൃദയം
വൃണ നോവറിഞ്ഞ്
നിണം കിനിത്തുകയാണെന്ന്...

ഒരു പകലറ്റം ഞാന്‍ ചെയ്തതൊക്കെ എടുത്ത്
വെച്ച് നോക്കി നെടുവീര്‍പ്പിട്ടു പോകുന്നു..

അങ്ങെഴുതിയ കവിതയിലെ ഒരു വരിക്കനം പോലുമില്ല
ഞാനെടുത്ത ആയിരത്തോളം നിശ്ചല ചിത്രങ്ങള്‍ക്കെന്ന്...

ഞാനിപ്പോള്‍ ചിന്തിക്കുന്നതെന്തെന്നോ..

ഏക്കറു കണക്കിനു പന്തലായ് പരിണമിച്ചൊരു ഫാക്ടറിയും
മുന്നൂറിനു മേല്‍ പണിക്കാര്‍ക്കു മേല്‍നോട്ടവുമില്ലാതെ
യന്ത്ര രാക്ഷസന്മാറുറങ്ങിക്കിടക്കുന്ന..
ഒച്ച ബഹള അലോസരങ്ങളില്ലാതെ
കടം കൊണ്ട ഒരിത്തിരി നേരത്ത്

അങ്ങില്‍ ഒരു കവിത ജനിക്കുകില്‍ ..
അവയെത്രമേലെന്നെ
ആനന്ദപുളകിതമാക്കില്ല
എന്നോര്‍ത്തു ഞാനെന്റെ
അല്‍ഭുതം കുറിക്കട്ടെ!!!!!!!

കൊമ്പന്‍ said...

ഞാന്‍ കൂടാരഞ്ഞിക്ക് പുതു വത്സരം നേരുന്നില്ല എനിക്കറിയാം അത് നിന്റെ അവസാന നാളിന്റെയ് അവസാനത്തെ സൂചിപ്പിക്കലാവും എന്റെ സ്നേഹം ഞാന്‍ ഇങ്ങനെ പ്രഗടിപ്പിക്കുന്നു

A said...

മനോഹരമായ കവിത. ഇനിയും എഴുതൂ. ഏറെ നന്നായിടുണ്ട്.

റാണിപ്രിയ said...

സ്നേഹത്തിന്റെ കണക്കു ബുക്കില്‍ നഷ്ടത്തിന്റെയും ലാഭത്തിന്റെയും കണക്ക് മറിച്ചു നോക്കിയാല്‍ ഒന്ന്നഷ്ടപ്പെട്ടതിന്റെ,വേറൊന്നു ലഭിക്കുന്നതിന്റെ !!...നഷ്ടത്തിന്റെ കണക്ക് ആരിയിക്കും കൂടുതല്‍ അല്ലെ? ?ജീവിത യാത്രയില്‍ കണ്ടു മുട്ടുന്ന കൂട്ടുകാര്‍ ചിലപ്പോള്‍ കാണാറില്ല എന്ന് വരും പക്ഷെ എന്നും ഓര്‍മയില്‍ ഉണ്ടാകും ആ നല്ല ദിനങ്ങള്‍ !!!!!! മരണം വരെ....

റാണിപ്രിയ said...

ആശംസകള്‍ ..............

Yasmin NK said...

സ്നേഹിച്ചതിന്റെ കണക്ക് പറയണ്ട പരസ്പരം...

hafeez said...

ആത്മാവുള്ള വരികള്‍ നല്ല എഴുത്ത്‌

Ismail Chemmad said...

സ്നേഹത്തിനും കണക്കു പുസ്തകമോ ?

കവിത നന്നായി ആശംസകള്‍

Mohamed Rafeeque parackoden said...

കൂടരഞ്ഞീയനിലും നല്ലൊരു കവി ഹൃദയം ഉണ്ടല്ലോ .
അമ്പലത്തെക്കാള്‍ വലിയ പ്രതിഷ്ഠ എന്ന് പറഞ്ഞത് പോലെയായി നൌഷാദ് അകമ്പടതിന്റെ തകര്‍പ്പെന്‍ കമന്റ്‌ ......എന്‍റെ സ്നേഹാശംസകള്‍..........

LiDi said...

ജീവനുള്ള വരികള്‍

ഋതുസഞ്ജന said...

appol thankalum kaviyaanalle.. kollam nalla varikal

Muralee Mukundan , ബിലാത്തിപട്ടണം said...

സുന്ദരമായി എഴുതിയിരിക്കുന്നു ഭായ് ..കേട്ടൊ
ഒരു സ്നേഹത്തിന്റെ നീരുറവതന്നെ...
എനിക്കും ഒന്ന് മുങ്ങിക്കിടക്കുവാൻ തോന്നി.

ഹാരിസ് said...

പണ്ട് പണ്ടൊരിക്കല്‍ നമ്മുടെ കടവിലെ പാറപ്പുറത്തിരുന്നു രണ്ട് പേര്‍ കവിതകളെക്കുറിച്ചു സംസാരിച്ചത് ഓര്‍മ്മയുണ്ടോ...?

ഉസ്മാന്‍ ഇരിങ്ങാട്ടിരി said...

സ് നേഹത്തിന്റെ
കണക്കു പുസ്തകത്തിലൂടെ
യഥാര്‍ത്ഥ ലസാഗു
തേടിപ്പോയി
കുണുക്കിട്ട സ്വപ്നങ്ങള്‍ പെറുക്കി
മടിക്കുത്തില്‍ സൂക്ഷിച്ച്
ഒരു തിരിഞ്ഞു നടത്തം

മൻസൂർ അബ്ദു ചെറുവാടി said...

കവിതയിലെ വരികള്‍ പിടികിട്ടുക എന്നത് എന്നെ സംബന്ധിച്ച് ചില്ലറ കാര്യമല്ല. പക്ഷെ ഇവിടെ ഞാന്‍ വിജയിച്ചു. എന്നുപറഞ്ഞാല്‍ അറിഞ്ഞ് ഇഷ്ടപ്പെട്ടു എന്ന്.
നന്മയും ഐശ്വര്യവും നിറഞ്ഞ ഒരു പുതുവര്‍ഷം ആകട്ടെ ഈനെ ആശംസിക്കുന്നു.

sm sadique said...

നിനക്കറിയുമോ,
സ്നേഹത്തിന്റെ ഈ പുസ്തകവും തുറന്ന് വെച്ച്
ഞാനീ ഇരിപ്പിരിക്കാന്‍ തുടങ്ങിയിട്ട്
നേരമെത്രയായെന്നു?

സ്നേഹം നിറയും വാക്കുകൾ കൊരുത്തൊരു കവിത.
“പുതുവത്സരാശംസകൾ…”

MT Manaf said...

സ്നേഹം പ്രകടനമാകണം
മനസ്സില്‍ കൊണ്ടു നടന്ന്,
ആരെയും കാണിക്കാതെ
വിങ്ങി മരിക്കുന്ന സ്നേഹമാണ്
ഇന്ന് ഗൃഹാന്തരീക്ഷങ്ങളില്‍ പോലുമുള്ളത്!!

ശ്രദ്ധേയന്‍ | shradheyan said...

കുറെ നല്ല പ്രയോഗങ്ങളുടെ, അലങ്കാരങ്ങളുടെ മേളക്കൊഴുപ്പായി കവിത.

നീ കാണാതെ ഞാനൊളിപ്പിച്ച
മയില്‍‌പീലി തുണ്ടിനെ
പോക്ക് വെയിലിന്റെ
ഉമ്മറത്തിട്ടു കൊടുത്തതും
എന്തിനായിരിക്കും?


വായനക്കാരുടെ ആസ്വാദന തലത്തെ ഇത്രയധികം വിശാലമാക്കി കൊടുത്ത വരികള്‍ ഈ കവിതയെ വേറിട്ട്‌ നിര്‍ത്തുന്നു. യുവകവികള്‍ക്ക്‌ ഏറെ ഉപകരിക്കും താങ്കളുടെ രചനാ ശൈലി.


പുതുവര്‍ഷാശംസകള്‍.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

എല്ലാത്തിനും കണക്കുണ്ട്
എന്നാല്‍ ഒന്നിനും ഒരു കണക്കുമില്ല
കണക്കില്ലാത്ത കണക്കുമായി നാമോരോരുത്തരും.......

എന്‍.ബി.സുരേഷ് said...

സ്നേഹത്തിന്റെ കണക്കാണ് മനുഷ്യനെ ഏറ്റവും കുഴയ്ക്കുന്നത്. എത്ര കൂട്ടിയാലും കുറച്ചാ‍ലും ടാലി ആവാത്തത്. അങ്ങോട്ട് കൊടുത്തതല്ല, ഇങ്ങോട്ട് കിട്ടാത്തതിന്റെ കണക്കെഴുതി പേജുകളെല്ലാം തീർന്നു പോകുന്നു.

സ്നേഹത്തെക്കുറിച്ചുള്ള കവിതകളിലെല്ലാം അവനവൻ മുഴച്ചു നിൽക്കും.

കവിതയിൽ വഴങ്ങലിന്റെയും വഴങ്ങിക്കൊടുക്കലിന്റെയും ജീവിവ്തമുണ്ട്.

പക്ഷേ, സ്നേഹത്തെക്കുറിച്ച് എഴുതുമ്പോൾ നാം അറിയാതെ വന്നു പോകുന്ന ഉദാരത ഇവിടെയുമുണ്ട്.

കവിത വല്ലാതെ നീണ്ടുപോയി. പിഴിഞ്ഞ് പിഴിഞ്ഞ് സത്ത എടുത്ത് അക്ഷരങ്ങളിലാക്കിയിരുന്നെങ്കിൽ സ്നേഹത്തിന്റെ കണക്ക് കുറച്ചുകൂടി നിലനിൽക്കുമായിരുന്നു.

Jishad Cronic said...

കവിത നന്നായി

Umesh Pilicode said...

ഇന്നീ പുതുവര്‍ഷ തലേന്ന്
ആകെ കെട്ടു പിണഞ്ഞ
സ്നേഹത്തിന്റെ കണക്കുപുസ്തകത്തില്‍ നോക്കി
തലപുകഞ്ഞു ഞാനിരിക്കുന്നു.
ലാഭമെത്ര...നഷ്ടമെത്ര.....?


നന്നായി

ആശംസകള്‍..

lekshmi. lachu said...

മനോഹരമായ കവിത. ഇനിയും എഴുതൂ...“പുതുവത്സരാശംസകൾ

MOIDEEN ANGADIMUGAR said...

പറഞ്ഞും പറയാതെയുമൊഴുകിയ
നിന്റെ സ്നേഹത്തിന്റെ
കുളിര്‍ നീരുറവയില്‍
ഞാനിത്തിരി നേരം മുങ്ങി കിടക്കട്ടെ.

കൊള്ളാം നല്ല വരികൾ

waz said...

enikkonnum manasilaayilla....(Ikka paranjath pole thanne paranjitund...tto...)

ഹംസ said...

ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്നൊരാള്‍ പറയുമ്പോള്‍
അതില്‍ കത്തുന്ന ഒരാത്മാവുണ്ടായിരിക്കുമെന്ന്.
ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്ന്
നീയെന്നോട്‌ പറയുമ്പോള്‍
ഉഷ്ണ പ്രവാഹത്തില്‍ ഉരുകിയൊലിക്കുന്ന
മനസ്സിന്റെ തേങ്ങലുകള്‍ ഉണ്ടായിരുന്നുവെന്നു.

നല്ല കവിത ...

കുസുമം ആര്‍ പുന്നപ്ര said...

നിഷ്കളങ്ക കൗമാരത്തിന്റെ
വസന്ത കാലത്ത്
ഈ പുസ്തകത്തില്‍ നിറയെ
സ്നേഹ സങ്കീര്‍ത്തനത്തിന്റെ
വെളുത്ത താളുകളായിരുന്നു.

ഇനിയുമാകാം...
സ്നേഹത്തിന്
പ്രായമില്ല
മരണമില്ല
കാലമില്ല
നിറമില്ല
ജാതിയില്ല
മതമില്ല
അനന്ത നീലാകാശം പോലെ
വിസ്തൃതമായത്..
അലയാഴിപോലെ
അഗാധമായത്
ഗിരിശൃഗം പോലെ...
അത്
ഉത്തുംഗ ശൃംഗത്തില്‍...

Unknown said...

kollam nallla oru panayana geetham

Noushad Koodaranhi said...

@ ആചാര്യന്‍- ഇടയ്ക്ക് വെച്ച് മറന്നു പോയ മരവിപ്പിച്ചു പോയ സ്നേഹത്തിന്റെ കണക്കുകള്‍ നമുക്ക് കുറയ്ക്കാം അല്ലെ...അത് മാത്രം പറയരുത്....പ്ലീസ്...

@ നമൂസ്- ആശംസകള്‍ക്ക് നന്ദി. കൂടുതല്‍ വിമര്‍ശനങ്ങള്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നു..

@ ഇളയോടന്‍- നഷ്ട്ടപെട്ടു പോയ സ്നേഹത്തെയും ലാഭ കണക്കില്‍ തന്നെ കൂട്ടാം.... ഹാവൂ സമാധാനം..അത്രയെങ്കിലുമായി ...
@ ശ്രീനാഥന്‍ - നന്ദി..

Sidheek Thozhiyoor said...

സ്നേഹത്തിന്റെ കണക്കുപുസ്തകത്തിലേക്ക് എന്‍റെ വക ഒരു നൂറ്റൊന്നു ....

K@nn(())raan*خلي ولي said...

"പഴകി പൊടിഞ്ഞു തുടങ്ങിയ
ഈ പുസ്തകത്തില്‍ നിന്ന്
ഏറെ താളുകളും നഷ്ടപ്പെട്ടിരിക്കുന്നു
എന്നോര്‍മിപ്പിക്കുമ്പോള്‍
നീ തല തല്ലി ചിരിക്കുന്നതെന്തിനാണ്..?"

അതെ, എന്തിനാണെന്ന്!

sulekha said...

ഹൃദയം കൊണ്ടെഴുതിയ കവിത എന്നൊക്കെ പറയുന്നത് ഇതാണോ?എന്തായാലും എനിക്ക് ഏറെ ഇഷ്ടമായി .പറഞ്ഞറിയിക്കാന്‍ വയ്യാത്ത എന്തോ ഒന്ന്

Akbar said...

നിഷ്കളങ്ക കൗമാരത്തിന്റെ
വസന്ത കാലത്ത്
ഈ പുസ്തകത്തില്‍ നിറയെ
സ്നേഹ സങ്കീര്‍ത്തനത്തിന്റെ
വെളുത്ത താളുകളായിരുന്നു.
പിന്നീട്,
നിറയെ കുത്തി വരച്ചു
നീയത് വികൃതമാക്കിയത്
എന്തിനായിരിക്കും?

സ്വപ്നത്തിനും യാഥാര്‍ത്യത്തിനുമിടയിലെ സ്നേഹത്തിന്റെ നിറപ്പകര്‍ച്ചകളെ ഉള്‍ക്കൊള്ളുക.
ലാഭനഷ്ടങ്ങളുടെ കണക്കെടുപ്പ് വ്യര്‍ഥമായ വെറും പാഴ്വേലയാണ്.

ഷാജി said...

നിഷ്കളങ്ക കൌമാരത്തിണ്റ്റെ വസന്തകാലത്ത്‌ ഈ പുസ്തകത്തില്‍ നിറയെ സ്നേഹസങ്കീര്‍ത്തനത്തിണ്റ്റെ വെളുത്ത താളുകളായിരുന്നു

മനോഹരം! കവിതയും കവിതയിലെ അച്ചടക്കവും വാക്കുകളുടെ സൂക്ഷ്മതയും. നന്ദി

Unknown said...

സ്നേഹത്തിന്റെ കണക്ക് പുസ്തകം നന്നായിരിക്കുന്നു.
ലാഭ നഷ്ടക്കണക്കുകള്‍ നോക്കാതെ നിര്‍ലോഭം സ്നേഹിക്കുക.

greeshma said...

നീ കാണാതെ ഞാനൊളിപ്പിച്ച
മയില്‍‌പീലി തുണ്ടിനെ
പോക്ക് വെയിലിന്റെ
ഉമ്മറത്തിട്ടു കൊടുത്തതും
എന്തിനായിരിക്കും?
kallanmar kondu pokan......1
enthu chodyamaanu maashe....?
dont worry unusuall potry.....wishes 4 u

greeshma said...

നീ കാണാതെ ഞാനൊളിപ്പിച്ച
മയില്‍‌പീലി തുണ്ടിനെ
പോക്ക് വെയിലിന്റെ
ഉമ്മറത്തിട്ടു കൊടുത്തതും
എന്തിനായിരിക്കും?
kallanmar kondu pokan......1
enthu chodyamaanu maashe....?
dont worry unusuall potry.....wishes 4 u

ശങ്കരനാരായണന്‍ മലപ്പുറം said...

ആശംസകള്‍!

siya said...

ആദ്യമായി ഇത് വഴി വന്നത് എന്ന് തോന്നുന്നു..വായിച്ചത് ഈ നീണ്ട കവിതയും .

അതില്‍ എന്‍റെ മനസ്സില്‍ പതിഞ്ഞ വരികള്‍ ..

ഇന്നീ പുതുവര്‍ഷ തലേന്ന്


ആകെ കെട്ടു പിണഞ്ഞ

സ്നേഹത്തിന്റെ കണക്കുപുസ്തകത്തില്‍ നോക്കി

തലപുകഞ്ഞു ഞാനിരിക്കുന്നു.

ലാഭമെത്ര...നഷ്ടമെത്ര.....?

ഞാന്‍ അതില്‍ നഷ്ട്ടത്തിന്റെ കണക്ക് എടുക്കും ,കാരണം ലാഭം എന്ന് നമ്മള്‍ പറയുന്നത് ആണ് ....പക്ഷേ നഷ്ട്ടം തന്നെ ആരുമറിയാതെ എന്നും കൂടെ ഉണ്ടാവൂ ............

ശ്രീമാഷ് പറഞ്ഞതിന് താഴെ ഒരു ഒപ്പ് കൂടി വയ്ക്കുന്നു .

siyan said...

എന്റെ ബ്ലോഗുകള്‍ താല്‍പ്പര്യത്തോടെ വായിച്ചതിനും വേണ്ട നിര്‍ദ്ദേശങ്ങള്‍ തന്നതിനും നന്ദി.താങ്കളുടെ ബ്ലോഗും ഞാന്‍ സന്ദര്‍ശിച്ചു. നന്നായിട്ടുണ്ട്

© Mubi said...

സ്നേഹത്തില്‍ പൊതിഞ്ഞ കവിത..
ഇഷ്ടായി....

‍ആയിരങ്ങളില്‍ ഒരുവന്‍ said...

നന്നായിട്ടുണ്ട്.. തുടർന്നുമെഴുതൂ.. അഭിനന്ദനങൾ..

Anonymous said...

ലാളിത്യം തുളുമ്പുന്ന കവിത നന്നായി.....

രമേശ്‌ അരൂര്‍ said...

ആദ്യമായാണോ ഇവിടെ എന്നോര്‍മയില്ല ..ഈ വായന ഇഷ്ടമായി ...ആത്മാര്‍ഥമായ എഴുത്തിനു ഭാവുകങ്ങള്‍ ..:)

ജയരാജ്‌മുരുക്കുംപുഴ said...

valare manoharamayittundu..... aashamsakal.......

CKLatheef said...

"എനിക്ക് തോന്നുന്നു,
ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്നൊരാള്‍ പറയുമ്പോള്‍
അതില്‍ കത്തുന്ന ഒരാത്മാവുണ്ടായിരിക്കുമെന്ന്...."

ആദ്യമായിട്ടാണ് ഇതുവഴി. ആശംസകള്...

ratheesh krishna said...

ശരിയാണ്
ഞാന്‍ നിന്നെ
സേഹിക്കുന്നു എന്നു പറയുമ്പോള്‍
ആത്മാവ് കത്തുന്നുണ്ടാവും
കത്തികത്തി
ചാരമായ ഒരാത്മാവായിരിക്കണം എന്‍റെത്

ബിന്‍ഷേഖ് said...

ഇന്നീ പുതുവര്‍ഷ തലേന്ന്
ആകെ കെട്ടു പിണഞ്ഞ
സ്നേഹത്തിന്റെ കണക്കുപുസ്തകത്തില്‍ നോക്കി
തലപുകഞ്ഞു ഞാനിരിക്കുന്നു.
ലാഭമെത്ര...നഷ്ടമെത്ര.....?

മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല.പക്ഷെ
ഈ വരികള്‍ സ്വന്തം ചിന്തകളായി
എന്റെ ഉള്ളില്‍ തികട്ടി വരാറുള്ള ഹൃദയവികാരങ്ങളുമായി അത്ഭുതകരമായ സാമ്യം
തോന്നിപ്പിക്കുന്നു.നന്നായിട്ടുണ്ട്.

നൌഷുഭായ്‌, ആദ്യമായാണിവിടെ
ചിലേടത്തെ ദൈര്‍ഘ്യം മാറ്റി നിര്‍ത്തിയാല്‍ ഞാന്‍ ഒന്നിലധികം പ്രാവശ്യം
ആസ്വദിച്ചു വായിച്ചു.
അഭിനന്ദനങ്ങള്‍.

മനു കുന്നത്ത് said...

നന്നായി എഴുതീട്ടോ.........!!
നല്ല ലളിതമായ എഴുത്ത്........!!
:)

ഇ.എ.സജിം തട്ടത്തുമല said...

ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു!

നന്നായിട്ടുണ്ട്. ആശംസകൾ!

ഫെമിന ഫറൂഖ് said...

ഒരുപാട് ഇഷ്ടമായി...

Ismail Chemmad said...

>>>എങ്കിലും,
പറഞ്ഞും പറയാതെയുമൊഴുകിയ
നിന്റെ സ്നേഹത്തിന്റെ
കുളിര്‍ നീരുറവയില്‍
ഞാനിത്തിരി നേരം മുങ്ങി കിടക്കട്ടെ.>>>


എത്ര ശക്തമായി ചലിക്കുന്ന തൂലിക
അഭിനന്ദനങ്ങള്‍

അശ്രഫ് ഉണ്ണീന്‍ said...

പ്രിയപ്പെട്ട കൂടരഞ്ഞി... സ്നേഹമാണെല്ലാം. ഐ ലവ് യു ആന്‍ഡ്‌ യുവര്‍ പോസ്റ്റിങ്ങ്‌ വെരി മച് .

chemmad said...

എല്ലാം അളവുകോലാല്‍ നോക്കികാണുന്ന
ഇ യുഗത്തില്‍ താങ്കളുടെ കവിത ശ്രദ്ധേയമായി
ആശംസകള്‍

ഒരില വെറുതെ said...

നല്ല വരികള്‍. മുന്നില്‍ പല കാലങ്ങള്‍.

ഈറന്‍ നിലാവ് said...

എവിടെക്കൊയോ ഒരു തേങ്ങല്‍
സ്നേഹത്തിന്റെ കണകെടുക്കുമ്പോള്‍
ഒരു പക്ഷെ നിരാശയുടെ പ്രതിഫലനം മാത്രം ആയിരിക്കാം ശേഷിപ്പുകള്‍ ....നന്നായി എഴുതി ...

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

very good

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

very good.......

ബെഞ്ചാലി said...

സ്നേഹത്തിന്റെ ഈ പുസ്തകവും തുറന്ന് വെച്ച്
ഞാനീ ഇരിപ്പിരിക്കാന്‍ തുടങ്ങിയിട്ട്...


മനോഹരമായ വരികള്‍.
ആശംസകള്‍

മനു കുന്നത്ത് said...

നിഷ്കളങ്കമായ എഴുത്ത്..!
ഇഷ്ടായി..!
അഭിനന്ദനങ്ങള്‍ .!

Sapna Anu B.George said...

ഈ കണക്കു പുസ്തകത്തില്‍ എന്റെ അക്ഷരങ്ങളും ഞാന്‍ കോറിയിറ്റട്ടെ

കാന്താരി said...

"ഇന്നീ പുതുവര്‍ഷ തലേന്ന്
ആകെ കെട്ടു പിണഞ്ഞ
സ്നേഹത്തിന്റെ കണക്കുപുസ്തകത്തില്‍ നോക്കി
തലപുകഞ്ഞു ഞാനിരിക്കുന്നു.
ലാഭമെത്ര...നഷ്ടമെത്ര...."
ഇച്ചിരി താമസിച്ച്പോയോ?എങ്കിലും ഇരികട്ടെ ആശംസകള്‍...

kalhara said...

eniku thonnunu ral nammale paranayikkunnu ennu parayumpol athoru vasanthathinte thudakkamannu,panthrandu varshathilorikkal pookkunna neelakkurinjiyekkalum bhranthamaya onnu

വാല്യക്കാരന്‍.. said...

കൂടരഞ്ഞീയന്‍ പോസ്ടിങ്ങു നിര്‍ത്തിയോ??
കുറെ കാലമായല്ലോ പോസ്ടീട്ടു
എന്നാ പറ്റി??

മുസാഫിര്‍ said...

നിനക്കറിയുമോ,
സ്നേഹത്തിന്റെ ഈ പുസ്തകവും തുറന്ന് വെച്ച്
ഞാനീ ഇരിപ്പിരിക്കാന്‍ തുടങ്ങിയിട്ട്
നേരമെത്രയായെന്നു?


ഒരിക്കലും ഉത്തരം കിട്ടാത്ത , കിട്ടിയാലും പൂര്‍ണമാവാത്ത ഈ ചോദ്യമാണ് ഈ കവിതയില്‍ എനിക്കേറ്റവും ഇഷ്ടമായത്..

എത്ര കൂട്ടിക്കിഴിച്ചാലും ശിഷ്ടം വരുന്ന ഏക കണക്ക് സ്നേഹമാണ്..
ആ ശിഷ്ടം കൃത്യമായി രണ്ടു മനസ്സുകള്‍ വീതിച്ചെടുക്കുമ്പോഴാണ് സ്നേഹം പൂര്‍ണമാകുന്നത്..

വളരെ നന്നായി..അഭിനന്ദനങ്ങള്‍..

ക ച ട ത പ യില്‍ വന്നു അനുഗ്രഹിച്ചതിനു നന്ദി..
തുടര്‍ന്നും പ്രതീക്ഷിക്കുന്നു..

www.kachatathap.blogspot.com

musafirvl@gamil.com

അരുണോദയം said...

കവിത മനോഹരം. :)

ഹരി/സ്നേഹതീരം പോസ്റ്റ് said...

ഇവിടെയെത്താന്‍ ഞാന്‍ വൈകി എന്നു തോന്നുന്നു.കവിത ഏറെ ഇഷ്ട്ടമായി.നല്ല ഭാഷ-നല്ല പ്രയോഗങ്ങള്‍!അതുകൊണ്ടുതന്നെ തുടര്‍വായനക്കായി ഫോളോ ചെയ്യുന്നു.അധികം വൈകാതെ അടുത്ത രചന വരുന്നതും കാത്ത്......

ente lokam said...

ഇപ്പോഴാ വായിച്ചത്..നല്ല കവിത..
ആശംസകള്‍...

മണ്ടൂസന്‍ said...

ലാഭ ചേദങ്ങള്‍ പൂജ്യമാകുന്ന
നിന്റെ ഓര്‍മയുടെ തീരത്ത്,
ഒരു നീല പൊന്മാന്‍
കണ്പാര്‍ക്കുന്നതെന്തായിരിക്കും.?
നീയെന്നെ സ്നേഹിക്കുന്നു എന്ന് പറഞ്ഞ ശേഷം ഞാൻ കൺപാർക്കുന്നതൊക്കെയും നിന്നെത്തന്നെയായിരുന്നു.

അഷ്‌റഫ്‌ സല്‍വ said...

കണക്ക് കൂട്ടിയും കിഴിച്ചും
കണക്ക് പറഞ്ഞും
കണക്കിന് പറഞ്ഞും
ഞങ്ങളും സ്നേഹിച്ചിരുന്നു
കണക്ക് കൂട്ടലുകള്‍ പിഴച്ച്
കണക്ക് പറച്ചിലുകള്‍ നിറുത്തി
കണക്കായെന്നും പറഞ്ഞു പിരിഞ്ഞു ..
"ഈ സ്നേഹത്തിന്റെ കണക്ക് പുസ്തകം അതുകൊണ്ട് തന്നെ വീണ്ടും എന്നെ കണക്ക് കൂട്ടാന്‍നിര്‍ബന്ധിപ്പിച്ചു .
ഒരു പാട് ഇഷ്ടമായി.